ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീകളോട് ലൈംഗികമായി പെരുമാറിയതിനെ തുടർന്ന് ഡോക്ടറെ ജോലിയിൽ നിന്ന് വിലക്കി. ജനറൽ മെഡിക്കൽ കൗൺസിലിലും (ജിഎംസി) ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും നിരവധി സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്വിൻഡനിൽ ജോലി ചെയ്തിരുന്ന ഡോ. തോമസ് പ്ലിമ്മറിനെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) തീരുമാനിച്ചത്. നിരവധി ആരോപണങ്ങളാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്. മിക്കവാറും ആരോപണങ്ങളുടെ ഉത്തരവാദിത്വം ഡോക്ടർ ഏറ്റെടുത്തതായി ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗിയുമായി തുടർച്ചയായുണ്ടായ അനുചിത പ്രവർത്തികളെ തുടർന്ന് ഒട്ടനവധി ആരോപണങ്ങളാണ് ഇയാൾക്ക് എതിരെ ഉയർന്ന് വന്നത്. ഒരു സ്ത്രീക്ക് അശ്ലീല വീഡിയോ അയച്ചതായുള്ള കുറ്റവും ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. ഇത് കൂടാതെ ജോലി സമയത്ത് സഹപ്രവർത്തകയുമായി ഇയാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും ആരോപണങ്ങളുണ്ട്.

പലരും ഡോക്ടർ തങ്ങളുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്തു എന്നാണ് പരാതി പെട്ടിരിക്കുന്നത്. തൻറെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്താൽ കനത്ത തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു. ഇയാളുടെ മോശം പെരുമാറ്റം മെഡിക്കൽ പ്രൊഫഷന് അപകീർത്തികരമാണെന്ന് ട്രൈബ്യൂണൽ പറഞ്ഞു. താൻ കൂടുതൽ ലൈംഗികാസക്തി ഉള്ള വ്യക്തിയാണെന്ന് വാദിച്ച് പ്രതിരോധിക്കാനാണ് ട്രൈബ്യൂണലിൽ ഡോക്ടർ ശ്രമിച്ചത്.