ഗാനമേളയ്ക്കിടെ ഗായികയുടെ കൈയില്‍ കയറിപ്പിടിച്ച സംഭവത്തില്‍ പോലീസിന്റെ ഒളിച്ചുകളി. പ്രതിയായ പരപ്പനങ്ങാടി സ്വദേശി മിന്‍സാര്‍ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ഗായിക ശബാന പറഞ്ഞു. സംഭവത്തില്‍ റിമി ടോമിയാണ് ഗായികയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പ്രചരിച്ചിരുന്നു.
കഴിഞ്ഞ 25നാണ് സംഭവം. പരപ്പനങ്ങാടിയിലെ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ പരപ്പനങ്ങാടി സ്വദേശി മിന്‍സാര്‍ തന്റെ കൈയ്യില്‍ ബലമായി കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ശബാന ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. അതിനെതിരെ താന്‍ പ്രതികരിക്കുകയാണ് ചെയ്തതെന്ന് ശബാന പറയുന്നു. തന്നെ കയറിപ്പിടിച്ചയാള്‍ക്കെതിരെ പരപ്പനങ്ങാടി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍
പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. തന്നെ പോലെ സ്റ്റേജിലും പുറത്തും പാടുന്ന മറ്റൊരാള്‍ക്കും ഇതുപോലെ സംഭവിക്കാതിരിക്കാനാണ് താന്‍ പ്രതികരിക്കരുതെന്നും ശബാന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
അതേസമയം സംഭവത്തിലുള്ള ഗായിക റിമി ടോമിയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിനെതിരേ ഗായികയുടെ ഭര്‍ത്താവ് റോയ്‌സ് രംഗത്തുവന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് റോയ്സ് പറയുന്നതിങ്ങനെ…
‘എനിക്കും ഈ വിഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ല എന്നാണു പറഞ്ഞത്. മറ്റൊരാള്‍ അയച്ചതാണ് എന്നും പറഞ്ഞു. എനിക്ക് ഇപ്പോഴും ഈ വിഡിയോ കിട്ടുന്നുണ്ട്. ഒന്നുമാത്രം പറയാം, ആ വിഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല. നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്നാണ് ലാഭം എന്നും അറിയില്ല’. റോയ്സ് പറഞ്ഞു.
Leave a Reply