ഷാരൂഖ് ഖാൻ വളരെ കൂളാണ്. താരത്തെ ദേഷ്യപ്പെട്ട് നാം അധികം കണ്ടിട്ടില്ല. എന്നാൽ അടുത്തിടെ ഷാരൂഖിന് തന്റെ നിയന്ത്രണം വിട്ടുപോയി. ഒരു ഈജിപ്ത്യൻ റിയാലിറ്റി ഷോയുടെ ലൈവിനിടെയാണ് ഷാരൂഖിനു തന്റെ നിയന്ത്രണം കൈവിട്ടു പോയ സംഭവമുണ്ടായത്.

ഈജിപ്തിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ‘റമീസ് അണ്ടർഗ്രൗണ്ട്’. റമീസ് ഗലാൽ ആണ് ഈ ഷോയുടെ അവതാരകൻ. പ്രശസ്തരെ പറ്റിക്കുന്ന പരിപാടിയാണിത്. ഇതിനു മുൻപ് പല സിനിമാ താരങ്ങളും ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അവസാനമായി പങ്കെടുത്തത് ഷാരൂഖ് ആയിരുന്നു. ഷാരൂഖും നല്ല രീതിയിൽ കബളിപ്പിക്കപ്പെട്ടു.

പക്ഷേ ബോളിവുഡ് കിങ് ഖാന് ഇതു താങ്ങാനായില്ല. നിയന്ത്രണം നഷ്ടപ്പെട്ട ഷാരൂഖ് അവതാരകനെ തല്ലാൻ തയാറായി. അവതാരകൻ തമാശയ്ക്കായി ചെയ്തതാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും ഷാരൂഖ് കേൾക്കാൻ തയാറായില്ല. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവിൽ ഷാരൂഖിന് കാര്യങ്ങൾ മനസ്സിലായി. അവതാരകൻ തന്റെ ട്വിറ്ററിൽ കിങ് ഖാനുമൊപ്പമുളള ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂളായ ഷാരൂഖിനെ ഈ വിഡിയോയിൽ കാണാം.