ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്ന വ്യാജ വാർത്തകൾക്കെതിരെ ഷാരൂഖ് ഖാൻ. ടെഡ് കോൺഫറൻസിൽ നടന്ന സംഭാഷങ്ങൾക്കിടയിലാണ് ഷാരൂഖ് തന്റെ മക്കളെക്കുറിച്ചുളള അപവാദ പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്.

Image result for shah-rukh-khan-reveals-in-ted-talk-that-abram-is-not-aryans-love-child

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”നാലു വർഷങ്ങൾക്കു മുൻപ് ഞാനും ഗൗരിയും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്നു തീരുമാനിച്ചു. എന്നാൽ കുഞ്ഞുണ്ടായതിനു പുറകേ അന്ന് 15 വയസ്സുണ്ടായിരുന്ന എന്റെ മകൻ ആര്യനുണ്ടായ കുഞ്ഞാണിതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായി. റൊമാനിയക്കാരിയായ കാമുകിയിലാണ് ആര്യന് കുഞ്ഞുണ്ടായതെന്നും ഓടിക്കൊണ്ടിരുന്ന കാറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും പ്രചരണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വിഡിയോയും പ്രചരിച്ചു. ഇതെന്റെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോള്‍ എന്റെ മൂത്ത മകൻ ആര്യന് 19 വയസ്സുണ്ട്. അവനോട് ആരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കിയിട്ട് അവന്‍ പറയും: ബ്രോ, എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല”- ഷാരൂഖ് പറഞ്ഞു.

2013 മേയ് 27 നാണ് അബ്രാമിന്റെ ജനനം. വാടക ഗർഭപാത്രത്തിലൂടെയാണ് അബ്രാമിന്റെ ജനനമെന്നാണ് കരുതപ്പെടുന്നത്. ഇതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും ഷാരൂഖ് ഇതുവരെ നടത്തിയിട്ടില്ല.