ജോജി തോമസ്

ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളിൽ കാഴ്ചയുടെ വർണ്ണവിസ്മയം ഒരുക്കിയ ബർമിംഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയായ ചാലക്കുടിക്കാരൻ ഷാജു മാടപ്പള്ളിയേയാണ് മലയാളം യുകെ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് . കർട്ടൺ നിർമ്മാണത്തിൽ ഷാജുവിന്റെ കരവിരുത് അറിഞ്ഞിട്ടുള്ളവരാരും തങ്ങൾക്കോ, തങ്ങളുടെ പരിചയത്തിലുള്ളവരോ പുതിയ വീടുകൾ വാങ്ങുമ്പോഴോ, നിലവിലുള്ള വീടുകൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻറീരിയൽ ഡിസൈനിങ് മാറുമ്പോഴോ ആദ്യം നിർദ്ദേശിക്കുന്നത് ഷാജു മാടപ്പള്ളിയുടെ പേരാവും . 2002 ൽ യുകെയിലെത്തിയ ഷാജുവിന്റെ കലാവിരുതിന്റെ നിറവ് കഴിഞ്ഞ പത്തുവർഷമായി ഇംഗ്ലണ്ടിലെ നൂറുകണക്കിന് ഭവനങ്ങളിലാണ് കടന്നുചെന്നത്. കർട്ടൻ ഡിസൈനിങ് ഒരു പാഷനായി കരുതുന്ന ഷാജു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത് .

ചെറുപ്പം മുതലേ ഇൻറീരിയൽ ഡിസൈനിങ്ങിൽ താൽപര്യമുണ്ടായിരുന്ന ഷാജു കർട്ടൺ ഡിസൈനിംഗിലേയ്ക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായി ആയിരുന്നു . പത്തുവർഷത്തോളം സൗദി അറേബ്യയിലായിരുന്നു ഷാജു ജോലി ചെയ്തിരുന്നത്. സൗദി ജീവിതത്തിൻറെ ആരംഭകാലത്ത് സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാൻ അറിവും അനുഭവസമ്പത്തുമുള്ളവരെ ജോലിക്ക് ക്ഷണിച്ചുകൊണ്ട് സൗദിയിലെ പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഷാജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ അഭിരുചിക്കും , താത്പര്യങ്ങൾക്കുമൊത്ത ജോലിക്ക് അപേക്ഷിക്കുവാൻ ഷാജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സൗദി രാജകുടുംബത്തിന്റെ രാജകൊട്ടാരങ്ങൾ അലങ്കരിക്കാനുള്ള ഏതാണ്ട് 15 അംഗങ്ങളുള്ള ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായ ഷാജു, വളരെ പെട്ടെന്നാണ് സൗദി റോയൽ ഫാമിലിയുടെ പ്രീയപ്പെട്ട ഇന്റീരിയർ ഡിസൈനർ ആയത്.  സൗദി റോയൽ ഫാമിലിയുടെ ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായിരുന്നപ്പോഴും ഷാജു പ്രധാനമായും സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങളിലേ കർട്ടൺ ജോലികൾ ആയിരുന്നു ചെയ്തിരുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‌ബ്രിട്ടനിൽ കഴിഞ്ഞ പത്ത് വർഷമായി കർട്ടൻ ലാൻഡ് എന്ന സ്ഥാപനം നടത്തുകയാണ് ഷാജു .ആയിരത്തിലധികം ഫാബ്രിക്സ് കർട്ടൻ ലാൻഡിൽ ലഭ്യമാണ് .കർട്ടനുകൾക്ക് പുറമെ ബ്ലൈൻഡ്‌സുകളും കർട്ടൻ ലാൻഡിൽ ചെയ്തു കൊടുക്കും. കർട്ടൻ ലാൻഡിലൂടെ ഷാജുവിൻെറ കരവിരുത് കടന്നുചെന്നതിൽ വീടുകൾ കൂടാതെ യുകെയിലെ നിരവധി നേഴ്‌സിംഗ് ഹോമുകളും ഉണ്ട്. ബർമിംഹാമിന് 75 മൈൽ ചുറ്റളവിൽ ഫ്രീയായി ക്വോട്ട് നല്കുന്ന ഷാജു യു.കെയിൽ ലഭ്യമായ ഫാബ്രിക്സും ഇവിടുത്തെ സ്റ്റാൻഡേർഡ് ഡിസൈനിങ്ങും മാത്രമാണ് കർട്ടൺ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. യു.കെ യിലെ ഫാബ്രിക്സിന്റെ പ്രത്യേകത ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായ കെമിക്കൽസാണ് ഉപയോഗിക്കുന്നതെന്ന് ഷാജു മലയാളം യു.കെയോട് പറഞ്ഞു . കർട്ടൺ അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്ന ഷാജു മെയ്ഡ് റ്റു മെഷർ കർട്ടണിൽ യു.കെ യിലേ മറ്റെതൊരു സ്ഥാപനവുമായി പ്രൈസ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷാജുവിന്റെ കലാവിരുത് തങ്ങളുടെ വീടുകളേ മോടി പിടിപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ : 0745 6417678

പാല, പൂവരണി സ്വദേശിയായ കൊച്ചുറാണിയാണ് ഷാജുവിന്റെ ഭാര്യ. ലിയാ, ജോയൽ , റിയാ എന്നീ മൂന്ന് കുട്ടികളാണ് ഷാജുവിന് ഉള്ളത്. കൊച്ചുറാണി ടെൻ ഫോർഡിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു.