ടി. തോമസ്

ശാലോം മീഡിയ യൂറോപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം യുകെയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശാലോം മീഡിയയുടെ സ്ഥാപക ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തുറയും ഫാദര്‍ ജില്‍റ്റോ ജോര്‍ജും നേതൃത്വം നല്‍കുന്നു. ലണ്ടന് സമീപത്തുള്ള ല്യൂട്ടന്‍ നഗരത്തില്‍ മേയ് 19-20 തിയതികളിലും മിഡ്ലാന്‍ഡ്സിലെ സ്റ്റാഫോര്‍ഡില്‍ മേയ് 26-27 തിയതികളിലുമാണ് ശാലോം മീഡിയ മീറ്റ്.

യൂറോപ്പിന്റെ പുനഃസുവിശേഷവല്‍ക്കരണത്തിനായി ഇവിടെ കുടിയേറിയ മലയാളികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന മീറ്റിങ്ങുകളില്‍ ശാലോം പീസ് ഫെല്ലോഷിപ്പ് അംഗങ്ങള്‍, ശാലോം ടൈംസ്, ശാലോം ടൈഡിംഗ്, സണ്‍ഡേ ശാലോം എന്നിവയുടെ വിതരണക്കാര്‍, ശാലോം പ്രൊഫഷണല്‍ വോളന്റിയര്‍മാര്‍ എന്നിവര്‍ക്കൊപ്പം ശാലോമിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.

ശാലോമിന്റെ ശുശ്രൂഷകളെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്നവരുടെ കൂട്ടായ്മയാണ് ശാലോം പീസ് ഫെലോഷിപ്പ്(SPF). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവികസ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍വേണ്ടി തങ്ങളുടെ സ്വപ്നങ്ങള്‍ ബലികഴിക്കുന്നവരുടെ കൂട്ടായ്മ. ശാലോമിന്റെ മാധ്യമ ശുശ്രൂഷകള്‍ മുന്‍പോട്ടു പോകുന്നത് എസ്.പി.എഫ് അംഗങ്ങളുടെ ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവും പ്രാര്‍ത്ഥനയും കൊണ്ടാണ്. ശാലോമിന്റെ മീഡിയാ മിനിസ്ട്രിയോടു ചേര്‍ന്ന് ലോക സുവിശേഷവല്‍ക്കരണത്തിനും യൂറോപ്പിന്റെ ആത്മീയ നവോത്ഥാനത്തിനുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എല്ലാവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്പില്‍നിന്നും ലോകത്തിന്റെ പലഭാഗങ്ങളിലേക്കും സുവിശേഷവുമായി പോയ മിഷനറിമാര്‍ തങ്ങളുടെ സ്വപ്ങ്ങളും മോഹങ്ങളും ബലികഴിച്ചതുകൊണ്ടാണ് സഭ വളര്‍ന്നത്. ഈ കാലഘട്ടത്തില്‍ യൂറോപ്പിലേക്ക് കുടിയേറിയ ഓരോ മലയാളി ക്രൈസ്തവനും ഈ കാലത്തെ സഭയുടെ വേദന മനസ്സിലാക്കി സുവിശേഷത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കണം എന്ന സന്ദേശമാണ് ശാലോം യൂറോപ്പ് പങ്കുവയ്ക്കുന്നത്. ലോകത്തെ രക്ഷിക്കാനായി ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തതുപോലെ ഈ ആധുനിക കാലത്ത് മലയാളികളിലൂടെ ലോകമെങ്ങും സുവിശേഷം എത്തണമെന്ന ദൈവിക പദ്ധതി നിറവേറ്റുകയാണ് ശാലോം. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈ കൂട്ടായ്മയില്‍ ചേരുകവഴി നിങ്ങളുടെ ആത്മീയ ജീവിതം നവീകരിക്കപ്പെടും. ഒപ്പം യൂറോപ്പിനെ സ്വര്‍ഗ്ഗത്തിനായി നേടുക എന്ന ദൈവിക സ്വപ്നം നിറവേറുകയും ചെയ്യും. യൂറോപ്പില്‍ സുവിശേഷത്തിന്റെ നവവസന്തം വിരിയിക്കുന്ന ശാലോം ശുശ്രൂഷകളില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവരെ ശാലോം പീസ് ഫെല്ലോഷിപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ശാലോം പീസ് ഫെല്ലോഷിപ്പ് ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ https://shalommedia.org/spffamily/ എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശാലോം യുകെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നമ്പര്‍: Office: +44 20 3514 1275

Email [email protected]