വിദ്യാർഥിനിയെ ഒരു കൂട്ടം ആളുകള്‍ നടുറോഡിൽവച്ച് പീഡിപ്പിച്ചു. ഓഡീഷയിലെ ബര്‍ഗഢ് ജില്ലയിലാണ് സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയായ പെൺകുട്ടിയെ മർദിച്ചത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതികൾ പോലീസ് പിടിയിലായി. പെണ്‍കുട്ടിയെ അക്രമിക്കുന്നവര്‍ മുഖം മറച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്നെ വിട്ടയക്കണമെന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അഭ്യർഥിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നവരെയും ഇവർ മർദിച്ചു. പെൺകുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും അതൊന്നും കാര്യമാക്കാതെ വലിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പെണ്‍കുട്ടിയെ മുഖം മറച്ച ആള്‍ മുന്നോട്ട് വലിച്ച് നടക്കുകയും പിന്നില്‍ നിന്നത്തിയ മുഖം മറച്ച മറ്റൊരാള്‍ പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച ആളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ