പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്ക് ജയിലിലും ഒരു ഭാവ വ്യത്യാസവുമില്ല. തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിനു ശേഷം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവു പുള്ളികള്‍ക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ട്. എന്നാല്‍ കുറ്റബോധം ഒന്നുമില്ലാതെയാണ് ഗ്രീഷ്മയുടെ പെരുമാറ്റമെന്നും ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. ഏറെ കോളിളക്കമുണ്ടായ കേസായതിനാല്‍ മറ്റ് തടവ് പുള്ളികളും ഗ്രീഷ്മയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയിലിലും കുറ്റബോധമില്ലാതെ.ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഒരിക്കല്‍പോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊലക്കേസില്‍ അമ്മയും മകളും ഒരേ ജയിലില്‍ റിമാന്‍ഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയില്‍ അധികൃതര്‍.

ചില തടവു പുള്ളികള്‍ ഗ്രീഷ്മയോട് കാര്യങ്ങള്‍ തിരക്കാനും ശ്രമിക്കുന്നുണ്ട്. റിമാന്‍ഡ് തടവുകാരിയായതിനാല്‍ ജയില്‍ ഉദ്യോഗസ്ഥരും ഗ്രീഷ്മയെ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ ഭക്ഷണം കഴിച്ച് ജയില്‍ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്.