ദില്ലി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റ് നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി. വാഷിങ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ, ജോലി നഷ്ടമായ വിവരം സമൂഹമാധ്യമമായ എക്സിലൂടെ സ്ഥിരീകരിച്ചു.

വാഷിങ്ടൺ പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരെയും മറ്റ് നിരവധി സഹപ്രവർത്തകരെയും ഉൾപ്പെടുത്തി നടന്ന പിരിച്ചുവിടലാണ് തനിക്കുണ്ടായതെന്ന് ഇഷാൻ വ്യക്തമാക്കി. ന്യൂസ്‌റൂമിനോടും പ്രത്യേകിച്ച് അന്താരാഷ്ട്ര വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പത്രപ്രവർത്തകരോടും ഉള്ള സ്നേഹവും വേദനയും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ 12 വർഷമായി സഹപ്രവർത്തകരായ എഡിറ്റർമാരോടും റിപ്പോർട്ടർമാരോടും ചേർന്ന് ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകകാര്യങ്ങളെയും അതിൽ അമേരിക്കയുടെ പങ്കിനെയും വായനക്കാർക്ക് വ്യക്തമാക്കുന്നതിനായി 2017 ജനുവരിയിലാണ് ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചതെന്ന് ഇഷാൻ ഓർമിപ്പിച്ചു. വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം വരുന്ന വിശ്വസ്തരായ വായനക്കാരോട് കടപ്പെട്ടിരിക്കുന്നതായും ഇഷാൻ തരൂർ കുറിച്ചു.