ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ സർട്ടിഫിക്കറ്റും ഡെത്ത്‌ ഓഫീസിലെ നടപടിക്രമങ്ങളും പൂർണമായിരുന്നു . ഇന്നലെത്തന്നെ ലിവർ പൂളിൽനിന്ന് ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം ഏറ്റുവാങ്ങി . ഇനി ആർക്കെങ്കിലും കാണണമെങ്കിൽ ലിവർപൂളിൽ അപ്പോയിന്മെന്റ് എടുത്ത് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടു പോകാൻ സാധിക്കും എന്ന് ബുധനാഴ്ചയ്ക്ക് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയുന്നത് . കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ രോഗ ബാധിതയായ ഷീജ ശ്രീനിവാസ് ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു .

പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .

ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.