ലണ്ടൻ ∙ ഷെൽഫീൽഡ് ഇന്ത്യൻ ഒാർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും മധ്യസ്ഥനുമായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ മേയ് 11, 12 ദിവസങ്ങളിൽ ആഘോഷപൂർവം കൊണ്ടാടുന്നു. 11ന് വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതൽ സന്ധ്യാ നമസ്ക്കാരവും തുടർന്ന് വചന ശ്രുശൂഷയും ആശിർവാദവും നടക്കും. 12ന് രാവിലെ ഒൻപത് മണിക്ക് പ്രഭാത നമസ്ക്കാരം. തുടർന്ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രദിക്ഷണം, വാഴ്‌വ്, ആശിർവാദം, നേർച്ച വിളമ്പ് എന്നീ ക്രമത്തിലൽ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.

പെരുന്നാൾ ചടങ്ങുകൾക്ക് റവ. ഫാദർ. ഡോ. നൈനാൻ വി. ജോർജ് (വികാരി ലണ്ടൻ മാർ ഗ്രിഗോറിയോസ് ഒാർത്തഡോക്സ് ചർച്ച്) ഇടവക വികാരി റവ. ഫാദർ മാത്യൂസ് കുര്യാക്കോസ് എന്നീ വൈദികർ നേതൃത്വം നൽകും. വിശ്വാസികൾ നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രപിക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫാദർ മാത്യൂസ് കുര്യാക്കോസ്–07525710617, സെക്രട്ടറി: രാജൻ ഫിലിപ്പ്–07913575157.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ വിലാസം: St patricks church, Barnsley Rd, Sheffield S5 0QF, UK.