ബാബു ജോസഫ്
ഷെഫീല്‍ഡ്: യുകെയിലെ മലയാളി തിരുനാള്‍ ആഘോഷങ്ങളില്‍ പ്രസിദ്ധമായ ഷെഫീല്‍ഡിലെ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മങ്ങളോടെ 16 മുതല്‍ 25 വരെ പത്തുദിവസത്തേക്ക് വിവിധ തിരുക്കര്‍മങ്ങളോടെ നടന്നുവരുന്നു. 2017 ജൂണ്‍ 16 വെള്ളിയാഴ്ച്ച ഷെഫീല്‍ഡ് സെന്റ് പാട്രിക് പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടും കൂടി ആരംഭിച്ച പത്തു ദിവസത്തെ ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങള്‍ 25ന് സമാപിക്കും.
തിരുനാളിനോടനുബന്ധിച്ച് ജൂണ്‍ 16 മുതല്‍ 25 വരെ എല്ലാ ദിവസവും വി. കുര്‍ബാനയും നൊവേനയും തുടര്‍ന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയില്‍ നടന്നുവരുന്നു. ഷെഫീല്‍ഡില്‍ സീറോ മലബാര്‍ മലയാളം വി. കുര്‍ബാനയും കുട്ടികള്‍ക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാകും. വിവിധ വൈദികര്‍ തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും കാര്‍മ്മികരാകുന്നു. 24ന് വൈകിട്ട് തിരുനാള്‍ കുര്‍ബാനയും നൊവേന സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കം, പാച്ചോര്‍ നേര്‍ച്ച എന്നിവയും നടക്കും.
25 ന് വൈകിട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും. ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം, ബാന്റുമേളം, കരിമരുന്ന്, മാജിക് ഷോ, ഗാനമേള എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് ഷെഫീല്‍ഡിലെ നൂതന മലയാളി സംരംഭം നീലഗിരി റെസ്റ്റോറന്റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി രാത്രി 8.30ന് പത്തു ദിവസത്തെ ആഘോഷ പരിപാടികള്‍ സമാപിക്കും.
തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. 24 ന് ശനിയാഴ്ച്ച തിരുനാള്‍ കുമ്പസാരദിനമായിട്ട് (ഇംഗ്ലീഷ് /മലയാളം) നടത്തപ്പെടുന്നതായിരിക്കും. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ ചാപ്ലയിന്‍ റവ.ഫാ. മാത്യു മുളയോലിലും ഇടവക സമൂഹവും എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു മാത്യു 07828 283353.
ദേവാലയത്തിന്റെ അഡ്രസ്സ്
ST.PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF
Leave a Reply