ബാബു ജോസഫ്

ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മുപ്പത് ദിവസമായി നടന്നുവന്ന പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കമാസം പ്രാര്‍ത്ഥന ഭക്തിനിര്‍ഭരമായ പരിപാടികളോടെ ഇന്ന് വൈകിട്ട് സമാപിക്കും. വിവിധ ഭവനങ്ങളിലായിട്ടാണ് ചാപ്ലയിന്‍ ഫാ. മാത്യു മുളയോലില്‍, ഫാ. സന്തോഷ് വാഴപ്പള്ളി എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ വണക്കമാസ ആചരണം നടന്നത്.

സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6മണിമുതല്‍ സെന്റ് പാട്രിക്ക് പള്ളിയില്‍ പ്രത്യേക ദിവ്യബലിയും ജപമാല പ്രദക്ഷിണവും, പാച്ചോര്‍ നേര്‍ച്ചയും നടക്കും. റവ.ഫാ. മാത്യു മുളയോലില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
വണക്കമാസ ശുശ്രൂഷകളിലേക്ക് റവ. ഫാ. മാത്യു മുളയോലില്‍ ഏവരെയും ക്ഷണിക്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ അഡ്രസ്സ്
St. PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFELD
S5 0QF.

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന ശുശ്രൂഷകളിലേക്ക് ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു.