ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടിന് തീപിടിച്ച് ഓസ്ട്രേലിയയിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ താമസിക്കുന്ന ഷെറിൻ ജാക്സനാണ് (34 ) ആണ് മരണമടഞ്ഞത് . അപകടത്തെ തുടർന്ന് ഷെറിൻ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തനംതിട്ട കൈപ്പട്ടുർ സ്വദേശിയും റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സൻ ആണ് ഭർത്താവ് . അപകടം നടന്നപ്പോൾ ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു . ഷെറിൻ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് . അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്.

ഷെറിൻ ജാക്സന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.