ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ വെല്ലുവിളിച്ച് ശിവസേന. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

അധികം താമസിക്കാതെ അധികാരത്തിലെത്താന്‍ നമുക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയില്‍ കൂടുതലാണ്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അറിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു നടക്കുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ആദിത്യ പറഞ്ഞു. മുംബൈ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിലപാടില്‍നിന്ന് മാറ്റം വരുത്താന്‍ അവര്‍ തയാറായില്ല. ഈ സഖ്യത്തില്‍നിന്ന് വിലപ്പെട്ട 25 വര്‍ഷങ്ങള്‍ പാഴാക്കിയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറയുകയും ചെയ്തിരുന്നു.