ബെര്‍മിംഗ്ഹാം: ലോകത്തിലെ ഏറ്റവും വലിയ പ്രൈമാര്‍ക്ക് സ്‌റ്റോര്‍ യു.കെയിലെ ബെര്‍മിംഗ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അയ്യായിരത്തോളം ഉപഭോക്താക്കളാണ് ആദ്യദിനം ഷോപ്പിംഗിനായി സ്റ്റോറിലെത്തിയത്. യു.കെയിലെ ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. സ്‌റ്റോറില്‍ അധികൃതര്‍ പോലും പ്രതീക്ഷിക്കാത്ത ഉപഭോക്താക്കളുടെ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. യു.കെയിലെ ഏറ്റവും കണ്‍സ്യൂമര്‍ സംസ്‌ക്കാരം നിലനില്‍ക്കുന്ന സിറ്റിയായി ഇതോടെ ബെര്‍മിംഗ്ഹാം മാറുമെന്നാണ് വിപണി നല്‍കുന്ന സൂചന. മിക്ക ഉപഭോക്താക്കളുടെ കുടുംബത്തോടപ്പമാണ് സ്റ്റോറില്‍ ഷോപ്പിംഗിനായി എത്തിയത്. സുഹൃത്തുക്കളടൊപ്പം എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല.

161,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഷോപ്പിംഗ് വിസ്മയം ഒരുക്കിയിരിക്കുന്നത്. ബ്യൂട്ടി സ്റ്റുഡിയോകള്‍, ഡിസ്‌നേ തീമില്‍ ഒരുക്കിയിരിക്കുന്ന കഫേ, ബാര്‍ബര്‍ ഷോപ്പുകള്‍ സാധാരണക്കാര്‍ക്ക് സാധ്യമാകുന്ന രീതിയില്‍ ഫാഷന്‍ ട്രെന്‍ഡ് ഉത്പ്പന്നങ്ങള്‍ എന്നിവ സ്റ്റോറിന്റെ പ്രത്യേകതയാണ്. ഏതാണ്ട് 70 മില്യണ്‍ മുതല്‍ മുടക്കിലാണ് സ്ഥാപനം നിര്‍മ്മിച്ചിരിക്കുന്നത്. ഫാഷന്‍ രംഗത്ത് കുതിപ്പിന് പുതിയ സ്റ്റോര്‍ തുടക്കമിടുമെന്നാണ് വിപണിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈമാര്‍ക്ക് ഓഫര്‍ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ പ്രൈമാര്‍ക്ക് ഉപഭോക്താക്കള്‍ സ്‌റ്റോറുകള്‍ വഴിയാണ് ഷോപ്പിംഗ് നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 10 മണിയോടെയാണ് സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടന ദിനം തന്നെ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം സ്റ്റോറിന്റെ പ്രവര്‍ത്തനം 10 മിനിറ്റോളം നിലച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ഉപഭോക്താക്കളുടെ ഒഴുക്കിന് കുറവുണ്ടാക്കിയിട്ടില്ല. സ്‌റ്റോര്‍ തുറക്കുന്നതിന് മുന്‍പ് തന്നെ വലിയ ക്യൂ സമീപത്തെ തെരുവില്‍ ദൃശ്യമായിരുന്നു.