ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആവശ്യ ഭക്ഷ്യവസ്തുക്കളുടെയും മറ്റും വില ക്രമാതീതമായി വർദ്ധിക്കുകയാണ്. വർഷാന്ത്യ ഭക്ഷ്യ ബില്ലുകളിൽ 180പൗണ്ടിന്റെ ശരാശരി വർദ്ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം മുതൽ തന്നെ ബീഫ്, സ്നാക്ക്സ്, ക്രിസ്പി ഐറ്റങ്ങൾ എന്നിവയുടെ വില വർധിച്ചിരുന്നു. ജനുവരി മാസത്തിൽ സസ്യാഹാരങ്ങളുടെയും ലോ ആൽക്കോഹോൾ ഉൽപ്പന്നങ്ങളുടെയും വില വർധിച്ചിരുന്നു. എല്ലായിടത്തും ആവശ്യവസ്തുക്കളുടെ വില വർധിക്കുകയാണെന്ന് കാന്തർ ഗ്രൂപ്പ് അറിയട്ടെന്ന് കൺസ്യൂമർ ഇൻസൈറ്റ് ഹെഡ് ഫ്രേസർ മക്കെവിറ്റ് വ്യക്തമാക്കി. 12 മാസത്തിനിടെ 3.8 ശതമാനത്തോളം വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കുടുംബ ബഡ്ജറ്റുകളുടെ മേൽ കൂടുതൽ ഭാരം ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഷോപ്പിംഗിനും മറ്റും ഇറങ്ങുന്ന ആളുകൾ വിലകുറഞ്ഞ വസ്തുക്കളിലേക്ക് തങ്ങളുടെ ശ്രദ്ധ കൂടുതൽ പതിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അനിയന്ത്രിതമായ വിലവർധന യുകെയിലെ മലയാളികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.


ജനുവരിയിൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സർവേയിൽ മൂന്നിൽ രണ്ടുവിഭാഗം ജനങ്ങളും തങ്ങളുടെ ജീവിതച്ചെലവുകൾ ഡിസംബർ മാസത്തിൽ വർദ്ധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 87 ശതമാനം പേരും ഭക്ഷ്യവസ്തുക്കൾക്കാണ് വില വർധിച്ചതെന്ന് വ്യക്തമാക്കി. എന്നാൽ 79% പേർ ഗ്യാസ്,ഇലക്ട്രിസിറ്റി മുതലായവയുടെ വിലകുറച്ചു തന്നെയാണ് ജീവിത ചിലവുകൾ വർധിപ്പിച്ചതെന്ന് വ്യക്തമാക്കി. നിലവിലുള്ള പണപ്പെരുപ്പത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ ഡിസംബർ മാസത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.