ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെങ്ങും ലോകകപ്പിന്റെ ലഹരിയിലാണ് ഫുട്ബോൾ ആരാധകർ. വേൾഡ് കപ്പ് ആഘോഷിക്കാൻ വ്യത്യസ്തമായ ഒരു ഓഫർ നൽകി ശ്രദ്ധ നേടുകയാണ് വെയ്ക്ക്ഫീൽഡ് ഷോപ്പ് . ചില സാധനങ്ങൾക്ക് വെയ്ക്ക് ഫീൽഡ് ഷോപ്പിൽ നിന്ന് മേടിക്കുമ്പോൾ 1966 -ലെ വില നൽകിയാൽ മതി . ഇന്ന് 17-ാം തീയതി വരെ സാധനങ്ങൾ മേടിക്കുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സ്നാപ്പി ഷോപ്പറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 5 സാധനങ്ങൾക്കാണ് ഈ ഓഫർ നൽകുന്നത് .

ഓഫർ ഇല്ലാത്ത വില ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു.

ഡോറിറ്റോസ് 180g ഷെയർ ബാഗ്: 7p ( £2.19)

പെപ്സി മാക്സ് / കോക്ക് സീറോ 2L: 8p (£1.99)

കാഡ്ബറി ഷെയർ ബാർ: 6p (£1.25)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ്നാർഡ്സ് സ്പോർട്സ് മിക്സ്: 5p (£1)

ക്ലബ് ബിസ്‌ക്കറ്റ് 6 പായ്ക്കറ്റ് : 6p (£1.25)

ഹോം ഡെലിവറി ആപ്പു വഴി ഈ ഓഫർ നവംബർ 17 വ്യാഴാഴ്ച വരെ വെയ്ക്ക്ഫീൽഡിലെ ബാൽനെ ലെയ്നിലെ പ്രീമിയർ സ്റ്റോറിൽ നിന്ന് ലഭ്യമാകും.

ജീവിത ചിലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കളുടെ സന്തോഷമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്നാപ്പി ഷോപ്പർ ഓപ്പറേഷൻസ് കൺട്രോളർ ഡേവിഡ് സ്റ്റുവർട്ട് പറഞ്ഞു. പ്രാദേശിക ഷോപ്പുകളുമായി സഹകരിച്ചാണ് സ്നാപ്പി ഷോപ്പർ ഈ ഓഫർ നൽകുന്നത് .

1966 ലെ എട്ടാമത് ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് ഇംഗ്ലണ്ടിൽ വച്ചായിരുന്നു നടന്നത് . അതു മാത്രമല്ല 1966 – ലെ ലോകകപ്പിന്റെ ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം നേടുകയും ചെയ്തിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് അരങ്ങേറിയ ലോകകപ്പ് 1966 ലേതാണ്. ഇംഗ്ലണ്ടിൽ ഉടനീളം 8 സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഫൈനൽ അരങ്ങേറിയത് വെംബ്ലി സ്റ്റേഡിയത്തിലാണ്.