ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂയോർക്കിൽ വച്ച് നടന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അന്താരാഷ്ട്ര ഉച്ചകോടിയിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ ശ്രേയ ഫ്രാൻസിസ് പാർട്ടി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോണിക്സ് സൊല്യൂഷൻ ഇമ്പ്ലിമെന്റേഷൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. കാനഡയിലെ ഒന്റാറിയോയിലെ ഫാം മ്യൂച്വൽ റെയിൽ ടെക്നിക്കൽ ഇന്നൊവേഷൻ മേധാവിയായ ശ്രേയ ഫ്രാൻസിസ് അവസാന റൗണ്ടിൽ എത്തിയ 5 പേരെ പിന്തള്ളിയാണ് പുരസ്‌കാരം കരസ്ഥമാക്കിയത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചേർത്തല ശ്രേയസ് വീട്ടിൽ ഡോ. എം. വി ഫ്രാൻസിസിന്റെയും കണിച്ചുകുളങ്ങര വിഎൻഎസ് എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ സൂസൻ തോമസിന്റെയും മകളാണ് നാടിൻറെ അഭിമാനമായ ശ്രേയ ഫ്രാൻസിസ് . വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ആയിരത്തോളം നാമനിർദ്ദേശങ്ങളിൽ നിന്നാണ് ശ്രേയ മുന്നിലെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഗവേഷണം, ഇൻഡസ്ട്രിയൽ ഇന്നോവേഷൻ, ടെക്നിക്കൽ ലീഡർഷിപ്പ് എന്നീ മേഖലകളിൽ കാണിച്ച മികവിന്റെ അടിസ്ഥാനത്തിലാണ് ശ്രേയയ്ക്ക് പുരസ്കാരം ലഭിച്ചത് . ഡിസ്ട്രിബ്യൂട്ടഡ് മെഷീൻ ലേണിങ് , ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കൂടി ഉൾപ്പെടുത്തി ശ്രേയ നടത്തിയ പഠനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് എന്നീ മേഖലകളിൽ ഒന്നിലേറെ പ്രോജക്റ്റുകൾക്കാണ് ശ്രേയ നേതൃത്വം നൽകുന്നത്. നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ശ്രേയയ്ക്ക് രണ്ടു തവണ മൈക്രോസോഫ്റ്റ് റിസർച്ച് ഡൈവേഴ്സിറ്റി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്