ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം സെപ്റ്റംബർ 9ന് ശനിയാഴ്ച ടെൽഫോർഡിൽ ഉള്ള ചാൽടൺ സ്കൂൾ സ്പോർട്സ് ഹാളിൽ വെച്ചു വർണാഭമായ കലാപരുപാടികളോടു കൂടി നടത്തുകയുണ്ടായി . യുക്മ മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്റും കോവെൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും ആയ ശ്രീ ജോർജ് തോമസ് ആയിരുന്നു വിശിഷ്‌ടാഥിതി . ഷ്രോപ്‌ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ശ്രീ സനൽ ജോസ് ,സെക്രട്ടറി ശ്രീ.പോൾസൺ ബേബി ആറാഞ്ചേരിൽ ,ട്രെഷർ ശ്രീ.ജിജു ജോർജ് ,വൈസ് പ്രസിഡന്റ് ശ്രീ.ജോബി ജോസ് ,ജോയിന്റ് സെക്രട്ടറി ശ്രിമതി.കൊച്ചുറാണി ഷാജു ,ജോയിന്റ് ട്രെഷറർ ശ്രീ.ബിബിൻ ഗോപാൽ തുടങ്ങിയവർ ഓണാഘോഷങ്ങളുടെ ഉദഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു .യുക്മ റീജിയണൽ കായികമേളയിൽ പങ്കെടുത്തു വിജയിച്ച ശ്രീ .ജോൺ പോൾ കെ നേടുംങ്ങാട്ട് ,ഫിലിപ്പ് ജോൺ പോൾ ,ജോർജ് ജോൺ പോൾ തുടങ്ങിയവരെ വേദിയിൽ ആദരിക്കുക ഉണ്ടായി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾക്കു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് അംഗങ്ങൾക്ക് വേണ്ടി ഉള്ള വിനോദപ്രദമായ മത്സരങ്ങളും ഓണാഘോഷത്തിന്റെ തനത് കായിക വിനോദമായ വാശിയേറിയ വടംവലിയും നടത്തുകയുണ്ടായി. വൈകുന്നേരം നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു തട്ടുകടയും ഉണ്ടായിരുന്നത് ആഘോഷപരിപാടികളുടെ മാറ്റ് കൂട്ടുകയുണ്ടായി.