നല്ല രുചിയുള്ള ഭക്ഷണവിഭവങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ ഭക്ഷണത്തിന് രുചി നൽകുന്നതിന് ഭക്ഷണവിഭവങ്ങളില്‍ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്. ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കുന്ന അച്ചാറുകള്‍, അധിക അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോള്‍, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ പച്ചമുളകു കൊണ്ടുള്ള അച്ചാറുകള്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേര്‍ത്തുള്ള അച്ചാറുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്. എരിവിന്റെ മറ്റൊരുപയോഗം എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകള്‍, ബജ്ജികള്‍ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവില്‍ വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങള്‍ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റല്‍മുളകു കൂടി ചേര്‍ക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂര്‍വം എരിവ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റല്‍മുളക് പൂര്‍ണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. വറ്റല്‍മുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാന്‍ സാധിക്കും.