കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സിഫ്നിയോസ് ടീം വിട്ടു. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത് സിഫ്‌നിയോസണായിരുന്നു. ടീം വിടുന്നതു സംബന്ധിച്ച് മനേജ്‌മെന്റുമായി സിഫ്‌നോസണ്‍ സംയുക്ത ധാരണയില്‍ എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഡച്ച് താരം ടീം വിട്ടതിന് പിന്നിലുള്ള കാരണങ്ങ്ള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സില്‍ ഈ സീസണിലെത്തിയ 20 കാരനായ ഡച്ച് താരം നാല് തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. മുന്നേറ്റ നിരയിലും മിഡ്ഫീല്‍ഡിലുംമികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കെല്‍പ്പുള്ള സിഫ്‌നിയോസണ്‍ ഫോം കണ്ടെത്താന്‍ കഴിയാത്ത മഞ്ഞപ്പടയുടെ നഷ്ടം തന്നെയായിരിക്കും. ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമായിട്ടുള്ള ജിങ്കനും കൂട്ടര്‍ക്കും ഡച്ച് താരത്തിന്റെ ഒഴിവ് നികത്താന്‍ നന്നേ പണിപ്പെടേണ്ടി വരുമെന്ന് ചുരുക്കം. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ സിഫ്‌നിയോസണെ ബെഞ്ചിലിരുത്തിയ കോച്ച് ജെയിംസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വിദേശ താരങ്ങള്‍ക്ക് അവസരമുണ്ടായിട്ടും നാല് താരങ്ങളെ മാത്രം ഇറക്കിയ ജെയിംസ് സിഫ്നിയോസിനെ പുറത്തിരുത്തുകയായിരുന്നു.