തമിഴകത്തെ ചൂടൻ വാർത്തയായിരുന്നു ഒരുകാലത്തു ചിമ്പു–നയൻതാര പ്രണയബന്ധം. ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായതോടെ പ്രണയവും രണ്ട് വഴിക്കായി. എന്നാൽ ആ പ്രണയബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ നന്ദു. ചിമ്പു സംവിധാനം ചെയ്ത് നയൻതാര നായികയായി എത്തിയ വല്ലവൻ സിനിമയുടെ സഹസംവിധായകനായിരുന്നു നന്ദു.
‘ഞാന്‍ നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യം നിരാശ ജനിപ്പിക്കുന്നു. എന്നാല്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ അതു സത്യമാണ്. ഒരുതരത്തിൽ എല്ലാ സംവിധായകരും മാമാമാര്‍ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകന്‍ ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരുന്നു.’–നന്ദു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഒരു നല്ല സിനിമയിലെ നല്ല മാമാ മികച്ച സംവിധായകനാകും. എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂണാണ്. കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി അതുകൊണ്ടു ചിമ്പുവിന്റെയും നയന്‍താരയുടെയും മാമായാണോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല.’–നന്ദു പറഞ്ഞു.ചിമ്പുവിനെ നായകനാക്കി കെട്ടവൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഇപ്പോൾ നന്ദു