ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരഞ്ഞെടുപ്പിനെ മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുമായി ലേബർ പാർട്ടി മുന്നോട്ട് വന്നു. അടുത്ത കാലത്തായി ബ്രിട്ടനിലെ കുടിയേറ്റം കൂടിയതിനെ തുടർന്ന് നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി കടുത്ത ജനരോക്ഷം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ ജന പിന്തുണയിൽ വൻ മുന്നേറ്റം നടത്താൻ സാധിക്കും എന്നാണ് ലേബർ പാർട്ടി പ്രതീക്ഷിക്കുന്നത്.
കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് തുടർച്ചയായി നൽകിയ വാഗ്ദാനങ്ങൾ കൺസർവേറ്റീവ് പാർട്ടി ലംഘിച്ചതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആരോപിച്ചു. പുതിയ നീക്കത്തിലൂടെ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിൽ ലേബർ പാർട്ടിക്ക് വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2022ൽ നെറ്റ് മൈഗ്രേഷൻ 764000 ആയിരുന്നത് കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. 685000 ആണ് കഴിഞ്ഞ വർഷത്തെ നെറ്റ് മൈഗ്രേഷൻ. കുടിയേറ്റം ബ്രിട്ടീഷ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവിലാണ് ബ്രിട്ടനിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും.
Leave a Reply