സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയിക്കുന്ന മൊഴിയാണ് കന്തസ്വാമി പുറത്തുവിട്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തിലാണ് നിര്‍ണായക സാക്ഷി മൊഴി. അന്ന് നടന്ന പരിശോധനകളിലും അഭയയുടെ തലയ്ക്ക് മാരക ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു.