യൂറോപ്പിന് പുറത്തുനിന്നും വിവിധ തൊഴിലവസരങ്ങളിൽ വിദഗ്ധരെ കണ്ടെത്തുന്ന തരത്തിലുള്ള ഘടകങ്ങൾ സൃഷ്ടിക്കണമെന്ന് ഹോം ഓഫീസ് അവലോകനം. തൊഴിലിലായ്മ അല്ല മറിച്ചു വ്യത്യസ്ത മേഖലകളിൽ വിദഗ്ധരെ കണ്ടെത്തുവാനാണ് തൊഴിലുടമകൾ ബുദ്ധിമുട്ട് നേരിടുന്നത്. യൂറോപ്പിന് പുറത്തുനിന്നും വിദഗ്ധ കുടിയേറ്റത്തിൽ വർദ്ധനവ് നേരിട്ടതിന്റെ മൂലകാരണം പ്രധാന തൊഴിൽ മേഖലകളിൽ ഉണ്ടായിവരുന്ന കുറവുകൾ മൂലമാണ് . ഇതിനു പ്രാധാന കാരണം ബ്രെക്സിറ്റിൻെറ അനിശ്ചിതത്വമാണെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ തൊഴിലാളികളുടെ പട്ടിക വിപുലീകരിക്കാൻ മന്ത്രിസഭയെ സഹായിക്കുമെന്ന് മൈഗ്രേഷൻ ഉപദേശക സമിതി (എം എ സി )റിപ്പോർട്ടിൽ അറിയിച്ചു. ആദ്യ പട്ടികയിൽ ആർക്കിടെക്ടുകൾ, വെബ്‌ഡിസൈനർ മാർ, സൈക്കോളജിസ്റ്റുകൾ, വെറ്റിനറി അംഗങ്ങൾ തുടങ്ങിയവ പോലുള്ള റോളുകൾ ചേർക്കുവാൻ ശുപാർശ ലഭിച്ചു. ഇതുമൂലം മെഡിക്കൽ പ്രാക്റ്റീഷനർമാർ, ആർട്ടിസ്റ്റുകൾ, സിവിൽ എഞ്ചിനീയർമാർ ഉൾപ്പടെയുള്ള വിഭാഗങ്ങളിലേക്കും ഇവ വ്യാപിക്കാൻ സാധിക്കും. മാത്രമല്ല ബ്രിട്ടീഷ് തൊഴിൽ വിപണിയിൽ 9 ശതമാനം തൊഴിലവസരങ്ങളിൽ 1 ശതമാനം തൊഴിലവസരങ്ങളുടെ കുറവ് വരുത്തുവാനും മന്ത്രിസഭാ കക്ഷികൾ ആവിശ്യപെടുന്നു. ഏകദേശം 2.5ദശലക്ഷം തൊഴിലാളികളാണ് ശമ്പള തൊഴിൽ ലിസ്റ്റിൽ (എസ്. ഒ. എൽ )ഉൾപെട്ടിട്ടുള്ളത് .അഞ്ചു വർഷത്തിനു ശേഷം ബ്രിട്ടനിലെ സെറ്റിൽമെന്റിനായി ആവശ്യമുള്ള 35,800 ശമ്പളപരിധിയിലുള്ള അപേക്ഷകർക്കും അവരുടെ കുടുംബങ്ങൾക്കും താഴ്ന്ന വിസാ അപേക്ഷാ ഫീസ് നേരിടേണ്ടി വരുന്ന ചില തൊഴിലാളികളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് കമ്മിഷൻ ശുപാർശ പ്രകാരം ഉള്ള നടപടികൾ ബ്രിട്ടനിലെ തൊഴിൽ മേഖലയിൽ കൂടുതൽ ബുദ്ധിമുട്ട് ഉളവാകുമെന്നു തൊഴിലുടമകൾ വ്യക്തമാകുന്നു. എം എ സി അധ്യക്ഷനായ പ്രൊഫ്‌. അലൻ മാനിംഗ് ഇങ്ങനെ പറഞ്ഞു “ഇപ്പോഴത്തെ ലേബർ മാർക്കറ്റും 2013ഇൽ പ്രസ്സിദ്ധീകരിച്ച കണക്കുകളും തമ്മിൽ വളരെ വ്യത്യാസമുണ്ട്. തൊഴിലിലായ്മയല്ല , വിവിധ തൊഴിൽ മേഖലകളിൽ വിദഗ്ധരുടെ സാന്നിധ്യമാണ് കുറഞ്ഞിരിക്കുന്നത്. അതിനാലാണ് സോളിനെ ഞങ്ങൾ വിപുലീകരിച്ചു ആരോഗ്യ, വിവര, എഞ്ചിനീയറിംഗ് ഫീൽഡുകൾ ഒരു പരിധി വരെ വ്യാപിക്കാൻ ശുപാർശ ചെയ്തത്.
യൂറോപ്പിൽ യൂണിയൻ പ്രോക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിലവിലുള്ള ഇമ്മിഗ്രേഷൻ സിസ്റ്റത്തിൽ നിന്നുകൊണ്ട് മാത്രമേ ഇത്തരം ശുപാർശകൾ നടപ്പിലാക്കാൻ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭാവിയിലെ ഇമിഗ്രേഷൻ സംവിധാനം എങ്ങനെയിരിക്കും എന്നതിന് കൃത്യമായ ഒരു ചിത്രം ഉണ്ടെങ്കിൽ മാത്രമേ സോളിഡാരിറ്റിയുടെ പൂർണ അവലോകനം നടത്താൻ ഞങ്ങൾ ശുപാർശ ചെയ്യുകയുള്ളൂ. ” പ്രൊഫ. മണിംഗ് പറഞ്ഞു. ടയർ 2 വിസ വഴി, ബ്രിട്ടീഷ് തൊഴിൽദാതാക്കൾക്ക് യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരെ നിയമിക്കാം. റസിഡന്റ് ലേബർ മാർക്കറ്റ് ടെസ്റ്റ്‌ ഇഷ്യൂ ചെയ്യുന്നവർക്കും സോളിൽ വിവിധ പദവികൾ അലങ്കരിക്കുന്നവർക്കും ആയിരിക്കും ഇവ ബാധകമാവുന്നത്.