ന്യൂസ് ഡെസ്ക് മലയാളം യുകെ
ആരോഗ്യ മേഖലയിൽ പുതിയ നേട്ടവുമായി എൻഎച്ച്എസ്. ഇനി സ്കിൻ ക്യാൻസറുകൾ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിർണ്ണയിക്കാൻ സാധിക്കും. കോവിഡ് മഹാമാരിയും ഡോക്ടർമാരുടെ വേതന വർദ്ധനവിനായുള്ള പണിമുടക്കും രോഗികളെ വലച്ചിരുന്നു. എന്നാൽ ഇനി എൻഎച്ച്എസിലെ ഡെർമറ്റോളജിസ്റ്റുകളുടെ ജോലി ഭാരം കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്.
ഡെർമ്( DERM )എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യയ്ക്ക് സാധാരണ ത്വക്ക് അർബുദമുൾപ്പെടെ 11 തരം മുറിവുകൾ നിമിഷങ്ങൾക്കകം തിരിച്ചറിയാനാകും. ക്യാൻസർ രോഗനിർണയം വേഗത്തിലാക്കുന്നതിനൊപ്പം, ഈ സാങ്കേതികവിദ്യ തിരക്കുള്ള ഡെർമറ്റോളജിസ്റ്റുകൾക്ക് സമയം ലാഭിക്കുമെന്നാണ് പ്രതീക്ഷ. സോറിയാസിസ്, വിറ്റിലിഗോ, എക്‌സിമ, ലൂപ്പസ് തുടങ്ങിയ ചർമ്മരോഗങ്ങളുള്ള രോഗികളുടെ ചികിത്സയ്ക്കും ഇതുവഴി മുൻഗണന ലഭിക്കും.
ഒരു പ്രത്യേക ലെൻസ് ഉപയോഗിച്ച് ഒരു നേഴ്‌സോ ഫോട്ടോഗ്രാഫറോ ഹെൽത്ത് കെയർ അസിസ്റ്റന്റോ എടുത്ത രോഗിയുടെ ചർമ്മത്തിന്റെ ഫോട്ടോകൾ വിശകലനം ചെയ്തുകൊണ്ടായിരിക്കും എഐ പ്രവർത്തിക്കുക. ഇത് ഡെർമറ്റോളജിസ്റ്റുകളുടെ ജോലി എളുപ്പമാക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ, 3,500-ത്തിലധികം ക്യാൻസർ കേസുകൾ ഡെർമ്( DERM ) കണ്ടെത്തി.
Leave a Reply