ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉറക്കം ഒരു അനുഗ്രഹമാണ്. ഇന്നത്തെ തിരക്കേറിയ ലോകത്തിൽ ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം നന്നായി ഒന്ന് ഉറങ്ങുക എല്ലാവരുടെയും സ്വപ്നമാണ്. ചില ഭാഗ്യവാന്മാർക്ക് കട്ടിലു കാണുമ്പോൾ തന്നെ കണ്ണടയും. എന്നാൽ ചിലർക്കാണെങ്കിൽ സ്ഥിരം സ്ഥലങ്ങൾ മാറി കിടന്നാൽ പോലും ഉറക്കം അകന്നു നിൽക്കും. ചിലർക്ക് രാത്രി ഉടനീളം തീവ്രമായ ഉറക്കം ലഭിക്കുമെങ്കിൽ പലർക്കും ഒന്ന് ഉണർന്നു കഴിഞ്ഞാൽ പിന്നെ നിദ്രാ ദേവിയുടെ അനുഗ്രഹം കിട്ടാൻ വളരെ പ്രയാസമാണ്.


ലോകത്തിൽ എല്ലാ സ്ഥലങ്ങളിലും ഉറക്കത്തിനോട് അനുബന്ധിച്ച് ഉണ്ടായി കൊണ്ടിരിക്കുന്ന ഒരു പ്രധാന വൈകല്യമായി മാറിയിരിക്കുകയാണ് അർദ്ധരാത്രി ഉണർന്നു കഴിഞ്ഞാൽ പിന്നീട് ഉറങ്ങാൻ സാധിക്കുകയില്ല എന്നത് . ഈ പ്രശ്നം അലട്ടുന്നവർക്ക് പ്രധാനമായും ഉറക്കക്ഷീണം അടുത്ത ദിവസത്തെ അവരുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കും. തുടർച്ചയായ ഈ അവസ്ഥ ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ശാരീരിക അവസ്ഥയായി രൂപപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (ഡി സി സി) യുടെ 2020 -ലെ കണക്കുകൾ പ്രകാരം 17 % മുതിർന്നവർക്കും ഉറങ്ങാനായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. സാൻ ഫ്രാൻസിസ്കോയിലെ സ്മാർട്ട് സ്ലീപ് മാസ്ക് നിർമ്മിക്കുന്ന കമ്പനിയുടെ സിഇഒയും സ്ലീപ് എക്സ്പെർട്ടുമായ ഡോ. ബിക്വാൻ ലുവോ ഈ അവസ്ഥയൂടെ കാരണങ്ങൾ പ്രതിപാദിക്കുന്നതും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും വളരെ ശ്രദ്ധേയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ, അസ്വസ്ഥത , വേദന , ശബ്ദം , അസാധാരണ ചലനങ്ങൾ, ചൂടുള്ളതോ തണുത്തതോ ആയ കാലാവസ്ഥകൾ എന്നിവ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ചില കാരണങ്ങൾ ആണെന്ന് ഡോ. ബിക്വാൻ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ സ്ലീപ് ആപ്നിയ ,റെഡ് ലെസ് ലെഗ് സിൻഡ്രോം പോലുള്ള സ്ലീപ് ഡിസോർഡേഴ്സും രാത്രിയിൽ ആളുകളെ ഉണർത്താൻ കാരണമാകും.

അർദ്ധരാത്രിയിൽ ഉണരുകയാണെങ്കിൽ കിടക്കയിൽ തന്നെ ഇരിക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. വീണ്ടും ഉറങ്ങാൻ ശ്രമിക്കുക. 10 അല്ലെങ്കിൽ 15 മിനിറ്റിനു ശേഷവും ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കുക . വീണ്ടും ഉറക്കം വരുന്നതുവരെ ഒരു പുസ്തകം വായിക്കുകയോ മനസ്സിന് ഇഷ്ടപ്പെടുന്ന മറ്റ് പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നല്ലതാണ്. ഈ പ്രവർത്തികളുടെ ഫലമായി ക്ഷീണം തോന്നുമ്പോൾ തന്നെ ഉറങ്ങാൻ സാധിക്കും. ഉറക്കം തടസ്സപ്പെട്ടാൽ ഉടൻ ഫോണിലൂടെ കണ്ണോടിക്കുന്നവരാണ് അധികവും. എന്നാൽ ഫോണിലെ ഉള്ളടക്കങ്ങൾ കൂടുതൽ ഉറക്കം നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് ലുവോ പറഞ്ഞു . എല്ലാ ദിവസവും ഒരേസമയം ഉറങ്ങാൻ പോകുക, കിടപ്പറയിലെ പ്രകാശ ക്രമീകരണം, ഭക്ഷണസമയം മാറ്റുക, മിതമായ അളവിൽ കോഫി ഉപയോഗിക്കുക തുടങ്ങിയ പ്രതിവിധികൾ നല്ല ഉറക്കത്തെ സഹായിക്കും.