ജോസ്‌ന സാബു സെബാസ്റ്റ്യൻ

മലയാളികൾ എവിടെയും ഒരു സംഭവം തന്നെയാണ് . അത് ഏതു തിരക്കിനിടയിലായാലും മക്കളെയും കൂട്ടി കൂട്ടുകാരുമായൊരു സൗഹൃദ സന്ധ്യ, മനുഷ്യമനസ്സിൽ അതുണ്ടാക്കുന്ന ഒരു സന്തോഷവും പിന്നീട് അതുണ്ടാക്കുന്ന ഒരു ഓർമ്മക്കനലും അതൊരിക്കലും വിലമതിക്കാനാവാത്തതാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ സമ്മറിനെ വരവേൽക്കാനായി , പ്രസിഡന്റ് സൂരജ് സുധാകരൻ, വൈസ് പ്രസിഡന്റ് സാബു സെബാസ്റ്റ്യൻ , സെക്രട്ടറി ജെയ്‌സൺ ചാക്കോച്ചൻ , ജോയിന്റ് സെക്രട്ടറി ബോണി വർഗ്ഗീസ്‌ ,ട്രെഷറർ ജോബിൻ ഉതുപ്പും പിന്നെ എന്തിനും കട്ടക്ക് കൂടെ നിന്ന് സഹായിക്കുന്ന ട്രസ്റ്റി ബോർഡ് അംഗങ്ങളും കൂടി സൗത്തെൻഡ് മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച la-fête വളരെ കളർഫുള്ളാക്കി കടന്നുപോയി . ഈ കൂട്ടായ്മക്ക് കൂടുതൽ ഉണർവ്വേകാൻ പ്രശസ്ത സംഗീത സംവിധയകൻ രവീന്ദ്രൻ മാഷിന്റെ മകനും തമിഴിൽ ഒട്ടനേകം പാട്ടുകൾ ഹിറ്റാക്കിയ നവീൻ മാധവും , റെക്സ് ടീമും നടത്തിയ സംഗീത വിരുന്ന് കൂട്ടായ്മക്ക് കൂടുതൽ ഊർജ്ജം നൽകി .

ഒട്ടും പിന്നോട്ട് നിൽക്കാതെ സൗത്തെന്റിലെ മിക്ക വീട്ടമ്മമാരും, ഭർത്താക്കന്മാരും കുട്ടികളും എല്ലാരും കൂടി വിവിധയിനം കലാപരിപാടികൾ സംഘടിപ്പിച്ചു നല്ലൊരോർമ ഒട്ടനേകം മലയാളി മനസുകളിലേക്ക് തറപ്പിച്ചു വെച്ചു .