സ്റ്റോക്ക് ഓൺ ട്രെൻഡ്: വൈസ് പ്രസിഡന്റ് ആയി തുടങ്ങി രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയ ശ്രീ. വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്. എസ് എം എ യുടെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതല്‍ പ്രവര്‍ത്തിക്കുകയും, ഒരു തവണ എസ് എം എ യുടെ ജനറൽ സെക്രട്ടറി ആയി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വിജി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. യുക്മയുടെ ദേശീയ പ്രിസിഡന്റ്ആയി പ്രവര്‍ത്തിച്ചു വളരെകാലത്തെ അനുഭവസമ്പത്തുമായി അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ യുകെയില്‍ ഏറ്റവും അധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓരോ മലയാളികളും സന്തോഷത്തിലും പ്രതീക്ഷയിലുമാണ്.
അദ്ദഹത്തോടൊപ്പം കരുത്തുറ്റ പുതിയ നേതൃത്വവും അധികാരമേല്‍ക്കുകയുണ്ടായി. പോയ വർഷം എസ് എം എയുടെ വൈസ് പ്രസിഡന്റ് ആയും ഇപ്പോള്‍ യുക്മ റെപ്രെസെൻറ്റേറ്റീവ് ആയി പ്രവര്‍ത്തിക്കുന്ന സിനി ആൻറ്റോ സെക്രട്ടറി ആയും, പോയ വര്‍ഷം ട്രഷറര്‍ ആയിരുന്ന റ്റിജു തോമസിനെ വീണ്ടും ട്രീഷറര്‍ ആയും തിരഞ്ഞടുത്തു. ഇവരോടൊപ്പം വൈസ്പ്രസിഡന്റായി അബിനേഷ് ജോസിനെയും, ജോയിന്റ് സെക്രട്ടറി ആയി എബ്രഹാം മാത്യുവിനേയും, ജോയിന്റ് ട്രഷറര്‍ ആയി വർഗീസ് ആന്റണിയെയും പി. ആര്‍. ഒ. ആയി സിറില്‍ മാഞ്ഞൂരാനെയും തിരഞ്ഞടുക്കുകയുണ്ടായി. രണ്ട് തവണ യുക്മയുടെ കലാകായിക മേളകളില്‍ കിരീടം അണിഞ്ഞിട്ടുള്ള എസ് എം എയിലെ അംഗങ്ങളിലെ കഴിവുകളെ കണ്ടറിഞ്ഞു പോത്സാഹിപ്പിക്കാന്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി ഷാജില്‍ തോമസിനേയും, ബിജു തോമസിനേയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി വിനു ഹോര്‍മിസിനെയും അജി മങ്കലത്തിനെയും തിരഞ്ഞടുത്തു.
2019 വര്‍ഷത്തെ ഓണം പ്രോഗ്രാം സെപ്റ്റംബര്‍ 22 നും ക്രിസ്തുമസ് പ്രോഗ്രാം ഡിസംബര്‍ 28 നും നടത്തുവാന്‍ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചു.
വാർത്ത : സിറില്‍ മാഞ്ഞൂരാന്‍, പി. ആര്‍. ഒ.
Leave a Reply