സ്റ്റോക്ക് ഓൺ ട്രെന്റ്: കൊറോണയുടെ നിയന്ത്രണങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൂക്കാലം തീർത്ത എസ് എം എ യുടെ വാർഷിക ജനറൽ ബോഡിയും ഈസ്റ്റർ വിഷു പരിപാടിയും അരങ്ങിൽ എത്തിയത് ഈ കഴിഞ്ഞ ഏപ്രിൽ 29 ന് ആയിരുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ക്രവ്ഡ് പുള്ളർ’ എന്ന് അറിയപ്പെടുന്ന എസ് എം എ അക്ഷരാർത്ഥത്തിൽ ആ പേരിന് എസ് എം എ മാത്രമാണ് അർഹൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു പ്രസ്തുത പരിപാടികൾ.
വൈകീട്ട് ആറരയോടെ ബ്രാഡ് വെൽ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഐഡിയ സ്റ്റാർ സിംഗർ വില്യം ഐസക്, പിന്നണി ഗായിക ഡെൽസി നൈനാൻ എന്നിവരുടെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രകടനം…
ഇടക്ക് വാർഷിക പൊതുയോഗം… ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീ വിൻസെൻറ് കുര്യാക്കോസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗതവും 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ശ്രീമതി ഷിമ്മി വിനു വാർഷിക കണക്ക് അവതരിപ്പിച്ച് പാസ്സാക്കിയതോടെ വൈസ് പ്രസിഡൻറ് ജിജോ ജോസഫ് എല്ലാവർക്കും നന്ദി പറയുകയും ചെയ്‌തതോടെ പൊതുസമ്മേളനത്തിന് തിരശീല വീണു. തുടന്ന് വരണാധികാരിയായി പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ് തിരഞ്ഞെടുപ്പിലേക്ക്…
തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആഘോഷപരിപാടികൾ പുനരാരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് കുടുംബാംഗങ്ങൾ ആഘോഷ രാവിലേക്ക് ഒഴുകിയെത്തിയപ്പോൾ Bradwell എഡ്യൂക്കേഷൻ സെന്ററും പരിസരവും സെക്യൂരിറ്റി ഗാർഡ്സിന്റെ നിയന്ത്രണത്തിലായി.
SMA യുടെ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു
സിനിമാറ്റിക് /ഫ്യൂഷൻ ഡാൻസ് കളും, കാണികൾക്ക് ആവേശം പകർന്നു. ടാനിയ ക്രിസ്റ്റിയും ടീമും അവതരിപ്പിച്ച തീം ഡാൻസ് കാണികളെ പരിപാടിയുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.
പിന്നണി ഗായിക ഡെൽസി നൈനാനും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും, അവതരിപ്പിച്ച സ്വരരാഗം 2023 മ്യൂസിക്കൽ നൈറ്റും അതോടൊപ്പം അസോസിയേഷൻ അംഗങ്ങളും ചുവടുവെച്ചപ്പോൾ ബ്രോഡ്‌വെൽ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു.
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻറെ (SMA) യുടെ ഈസ്റ്റർ-വിഷു 2023 ആഘോഷങ്ങൾ രാത്രി പത്തരയോടെ സമാപിച്ചു.
2023-2024 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് റോയി ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബേസിൽ ജോയി, ട്രഷറർ ബെന്നി പാലാട്ടി എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജേക്കബ് വർഗീസ് , രാജലക്ഷ്‌മി രാജൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനു ഹോർമിസ്, ലീന ഫെനീഷ് എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കൃപ കൃഷ്ണ, നാൻസി സിബി, എബിൻ ബേബി, അജി മംഗലത്ത്, ആന്റണി സെബാസ്റ്റ്യൻ, തോമസ് പോൾ, ജോബിൻസ് മേമന, സിറിൽ മാഞ്ഞൂരാൻ, ജോബി ജോസ് എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
എക്സ് ഒഫീഷ്യയോ അംഗമായി മുൻ പ്രസിഡന്റ് വിൻസെന്റ് കുര്യക്കോസും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.
Leave a Reply