ഫിലിപ്പ് കണ്ടോത്ത്

സീറോ മലബാര്‍ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആദ്യ യോഗം സെപ്തംബര്‍ 24 ഞായറാഴ്ച 11:30ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍, ഫാദര്‍ ഫാന്‍സ്വാ പത്തില്‍, eparchy of Syro malabar Great Britain വിമന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്ത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജിയന്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റീജിയന്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവരും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിമന്‍സ് ഫോറം യൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമന്‍സ് ഫോറത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സിസ്റ്റര്‍ മേരിആന്‍ അവതരിപ്പിച്ചു. ബ്രിട്ടനിലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ ആയിരിക്കുന്നതിനെ കുറിച്ചുള്ള നേട്ടങ്ങളും എങ്ങനെ നല്ല ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതിനു ശേഷം നടന്ന റീജിയണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ റീജിയന്‍ പ്രസിഡന്റ് മിനി സ്‌കറിയാ (ബ്രിസ്റ്റോള്‍), വൈസ് പ്രസിഡന്റ് ഷീജ വിജു (ടോണ്ടന്‍ ), സെക്രട്ടറി സോണിയ ജോണി ( കാര്‍ഡിഫ് ), ജോയിന്റ് സെക്രട്ടറി ലിന്‍സമ്മ ബാബു (ട്രൗബ്രിഡ്ജ് ), ട്രഷറര്‍ ലിസി അഗസ്റ്റിന്‍ (എക്സെറ്റര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഭാവി പരിപാടികള്‍ക്കായി നവംബര്‍ 12നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന സീറോ മലബാര്‍ എപ്പാര്‍ക്കി വിമന്‍സ് ഫോറം തെരഞ്ഞെടുപ്പിന് എല്ലാ റീജിയണല്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. പുതുതായി റീജിയനില്‍ തിരഞ്ഞെടുത്ത ഭാരവാഹികളെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ വെട്ടിക്കാട്ട് റീജിയന്‍ കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോയ് വയലില്‍, ഫാദര്‍ ഫാന്‍സ്വാ പാത്തില്‍, റീജിയന്‍ വിമന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്ത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജിയന്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, റീജിയന്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ബ്രിസ്റ്റോള്‍ യൂണിറ്റ് ഒരുക്കിയ സ്നേഹവിരുന്നിനു ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഭാരവാഹികളോടൊപ്പം വിശുദ്ധ ബലി അര്‍പ്പിച്ചു.