ഗ്ലോസ്റ്റർ : ഗ്ലോസ്റ്ററിലെ ദ് ക്രിപ്റ്റ്‌ സ്കൂൾ ഹാളിൽ വെച്ച് ഗ്രീറ്റ് ബ്രിട്ടൻ സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ബൈബിൾ കലോത്സവം ഒക്ടോബർ 19 ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയികളായിട്ടുള്ളവരെയാണ് നവംബർ 16ന് ലിവർപൂളിൽ വച്ച് നടക്കുന്ന എപ്പാർക്കിയൽ കലോൽസവത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.

തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിൾ കലോത്സവങ്ങൾ. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണന്റെ കീഴിലുള്ള 8 മിഷനിൽ നിന്നുള്ള പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരത്തിന്റെ നിയമങ്ങളും നിർദ്ദേശങ്ങളും മറ്റു വിവരങ്ങളും www.smegbiblekalolsavam.comൽ ലഭ്യമാണ്.
ക്രിപ്റ്റ്‌ സ്കൂൾ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കിൽ പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ ലഭിക്കുന്നതിനുള്ള സൗകര്യവും ഒരിക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

ദൈവ വചനത്തെ ഉൾക്കൊള്ളുവാനും സ്വായത്തമാക്കുവാനും പുതുതലമുറയിലേക്ക് കൈമാറുവാനുമുള്ള ഒരവസരമായി കലോത്സവത്തെക്കണ്ട്‌ ബൈബിൾ കലോത്സവം വിജയമാക്കി തീർക്കണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് CSTയും, റീജിയണിലെ മറ്റു വൈദികരും, റീജിയണൽ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും, റോയി സെബാസ്റ്റ്യനും ആഹ്വാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഫിലിപ്പ് കണ്ടോത്ത് – റീജിയണൽ ട്രസ്റ്റി – 07703063836.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയി സെബാസ്റ്റ്യൻ – കലോൽസവം കോർഡിനേറ്റർ -07862701046

ഡോ. ജോസി മാത്യു (കാർഡിഫ്) -കലോൽസവം കോർഡിനേറ്റർ.

ഷാജി ജോസഫ് (ഗ്ലോസ്റ്റർ) -കലോൽസവം കോർഡിനേറ്റർ

venue address : The crypt scholl hall
Podsmead
Gloucester
GL 25AE