ഫിലിപ്പ് കണ്ടോത്ത്

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ലോകപ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന വണ്‍ ഡേ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ശനിയാഴ്ച 10 മണി മുതല്‍ 6 മണി വരെ കാര്‍ഡിഫിലെ കോര്‍പസ് ക്രൈസ്റ്റ് ഹൈസ്‌കൂളില്‍ വച്ച് നടത്തപ്പെടും. റീജിയണില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള വണ്‍ ഡേ ഒരുക്ക പ്രാര്‍ത്ഥന താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു ഒക്ടോബര്‍ 15ന് 2.45 pmന് ജപമാലയും 3 pm ന് മലയാളം കുര്‍ബാന, 4.15 ന് ആരാധന, 4.45ന് വോളണ്ടിയേഴ്‌സ് ഷോര്‍ട്ട് മീറ്റിംഗ്.

ഇത് നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.
St Philip Evans Catholic Church
Llanedeym drive
CF 23 9 UL Cardif

WhatsApp Image 2024-12-09 at 10.15.48 PM

ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളില്‍ വൈദികരുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകളും റീജിയണിലെ ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു വരുന്നു. അതോടൊപ്പം ഒക്ടോബര്‍ 1 മുതല്‍ 28 വരെ കണ്‍വെന്‍ഷന്റെ വിജയത്തിനായി റീജിയണിലെ മുഴുവന്‍ മാസ് സെന്ററുകളെയും ഉള്‍പ്പെടുത്തി റോസറി ചെയിനും നടന്നുവരുന്നു.

ഒക്ടോബര്‍ 15ന് നടക്കുന്ന Preparatory Prayer ല്‍ എല്ലാ വിശ്വാസികളും (Specially all Volunteers) ഉം സംബന്ധിക്കണമെന്ന് എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും SMBCR ഡയക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും, SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, SMBCR ജോയിന്റെ ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യന്‍, ജോസി മാത്യൂ, ജോണ്‍സണ്‍ പഴമ്പാലില്‍, ഷിജോ തോമസ് എന്നിവര്‍ പ്രത്യേകം ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.