ഫിലിപ്പ് കണ്ടോത്ത്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 4ന് നടത്തുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലോത്സവം ഗ്രീന്‍വേ സെന്ററുകളിലും സമീപത്തുള്ള രണ്ടു സെന്ററുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 24. മത്സര ഇനങ്ങള്‍, റൂള്‍സ് ആന്റ് ഗൈഡന്‍സ് എന്നിവ താഴെപറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.smegbbiblekalolsavam.com.
രാവിലെ 9 മണിയ്ക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച് വൈകിച്ച് 6 മണിയ്ക്കുള്ള പൊതു സമ്മേളനത്തില്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കലോത്സവം ചെയര്‍മാനായ ബഹു. ജോസ് പൂവനിക്കുന്നേല്‍ സി.എസ്.എസ്.ആര്‍.ഉം, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടിയും എസ്എംബിസിആര്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വര്‍ഷത്തെ കലോത്സവം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയന്‍ (07862701046), വൈസ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ഡോ. ജോസി മാത്യൂ (കാര്‍ഡിഫ്), സജി തോമസ് (ഗ്ലോസ്റ്റര്‍) എന്നിവരുമായി ബന്ധപ്പെടുക.
Leave a Reply