ഫിലിപ്പ് കണ്ടോത്ത്

എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറിള്‍ ഇടമന എസ്.ഡി.ബി. നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര്‍ സെന്ററുകളില്‍ നിന്നുള്ള യുവതീ യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി എസ്.എം.വൈ.എം രൂപതാ കോ- ഓര്‍ഡിനേറ്റര്‍ ഫാ. സിറിള്‍ എടമന എസ്.ഡി.ബി. അറിയിച്ചു. സെപ്തംബര്‍ 17ന് രാവിലെ 9.30ന് Fish Pond St. Joseph Catholic Church, Bristolല്‍ വെച്ച് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തപ്പെടുന്നതായിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക് ആരാധനയിലും വിശുദ്ധ ബലിയിലും പങ്കുചേര്‍ന്ന് സമാപനം കുറിക്കുന്ന വിധത്തിലാണ് കര്‍മ്മപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

2013-ല്‍ കേരളത്തില്‍ തുടക്കം കുറിച്ച എസ്.എം.വൈ.എം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ യുകെയില്‍ എമ്പാടുമുള്ള യുവജനങ്ങളിലേക്കും വളരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ സമൂഹം ഇതിനെ വീക്ഷിക്കുന്നത്. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ വളര്‍ന്നു വരുന്ന യുവതലമുറകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുത്തന്‍ ചിറകുകള്‍ വിരിയുന്നതിന് സമാനമായ ഒരു സംതൃപ്തിയാണ് ഇതുവഴി സംജാതമാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്തംബര്‍ 17ന് നടത്തപ്പെടുന്ന സെമിനാറിന്റെ വിജയത്തിലേക്കായി എസ്എംബിആര്‍ ഡയറക്ടര്‍ ഫാ.പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് കമ്മിറ്റിയില്‍ എല്ലാവിധ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണിലെ മുഴുവന്‍ യുവതീ യുവാക്കളും ഇതില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് ഫാ.പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റ് ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
George Tharakan – 07811197278
Jomon Sebastian – 07929468181

Venue Address
St. Joseph Catholic Church
Fish Pond
Bristol
BS 16 3 QT