ടോ​ക്കി​യോ: ജ​പ്പാ​നി​ലെ ക്യോ​ട്ടോ ന​ഗര​ത്തി​ൽ അനി​മേ​ഷ​ൻ സ്റ്റു​ഡി​യോ​യ്ക്ക് അ​ക്ര​മി തീ​യി​ട്ടു. സം​ഭ​വ​ത്തി​ൽ 23 പേ​ർ മ​രി​ച്ച​താ​യി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 35ല​ധി​കം പേ​ർ​ക്ക് പ​രുക്കേ​റ്റു. പെ​ട്രോ​ൾ ക്യാ​നു​മാ​യി എ​ത്തി​യ ഒ​രാ​ളാ​ണ് സ്റ്റു​ഡി​യോ​യ്ക്ക് തീ​യിട്ട​തെ​ന്നാണ് വി​വ​രം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

41 കാരനായ അക്രമി പെട്രോള്‍ സ്‌പ്രേ ചെയ്ത് തീയിട്ടതാണെന്നും വിവരമുണ്ട്. പ്രശസ്തമായ ക്യോട്ടോ അനിമേഷന്‍ സ്റ്റുഡിയോയിലേക്ക് വ്യാഴാഴ്ച രാവിലെയോടെ അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്. അക്രമിയെ ഉടന്‍ തന്നെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 10.30ഓടെ മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥലത്ത് നിന്നും പൊലീസ് കത്തിയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രോശിച്ച് കൊണ്ടാണ് അക്രമി തീയിട്ടതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. സ്റ്റുഡിയോയുമായി അക്രമിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെട്ടിടം തീവിഴുങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിയും ഉണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പലരും കെട്ടിടത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയിലുളള പലരും ഗുരുതരാവസ്ഥയിലാണെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. അക്രമം നടക്കുന്ന സമയം 70 ഓളം പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരനായിരുന്നു അക്രമിയെന്നാണ് പുതിയ വിവരങ്ങള്‍.