ലണ്ടന്‍: കൗമാരത്തില്‍ പുകവലിയിലേക്ക് ആകൃഷ്ടരാകുന്നവര്‍ കരുതുന്നത് പുക വലിക്കുമ്പോള്‍ തങ്ങളെ കാണാന്‍ കൂടുതല്‍ സ്‌റ്റൈലിഷ് ആകുന്നു എന്നാണല്ലോ. സിനിമയിലും മറ്റും സൂപ്പര്‍ താരങ്ങള്‍ സിഗരറ്റ് വലിക്കുന്നതും സിഗരറ്റ് കൊണ്ട് കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളുമൊക്കെയാണ് ഇവര്‍ക്ക് ഈ ധാരണ നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഈ ധാരണ തെറ്റാണെന്ന് പുകവലിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നതും വാസ്തവം. ഇപ്പോള്‍ ഇതാ പുതിയ പഠനം പറയുന്നത് പുകവലിക്കാരോട് മറ്റുള്ളവര്‍ക്കുള്ള ആകര്‍ഷണം കുറയുമെന്നാണ്. ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

500 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 23 ഇരട്ടകളുടെ ചിത്രങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. ചിത്രങ്ങളിലെ മുഖത്തിന്റെ പ്രത്യേകതകള്‍ ശ്രദ്ധിച്ച് അവര്‍ പുകവലിക്കുന്നവരാണോ എന്ന് പറയാനാണ് ഇവരോട് ആവശ്യപ്പെട്ടത്. പുകവലി വ്യക്തികളുടെ ആകര്‍ഷണീയതയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനും നിര്‍ദേശിച്ചു. മനുഷ്യരുടെ രൂപത്തെ പ്രായം, ലിഗം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ബാധിക്കാമെന്നതിനാല്‍ അവ കൂടി പരിഗണിച്ചുകൊണ്ടായിരുന്നു ഗവേഷണം നടത്തിയത്. ഐഡന്റിക്കല്‍ ഇരട്ടകളെ പഠനത്തിനായി പരിഗണിച്ചതും ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരേ വിധത്തിലുള്ള പ്രായ, സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരായാതിനാല്‍ ഇരട്ടകളിലെ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഇതിനായി ഇരട്ടകളുടെ പ്രോട്ടോടൈപ്പ് മുഖങ്ങളും ഉപയോഗിച്ചു. അതിശയമെന്ന് പറയട്ടെ പുകവലിക്കുന്നവരെ ഭൂരിപക്ഷം പേരെയും തിരിച്ചറിയാന്‍ പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിച്ചു. 70 ശതമാനം കൃത്യതയോടെയാണ് ഇത് സാധിച്ചത്. പുകവലിക്കാത്തവരുടെ മുഖങ്ങള്‍ക്ക് ആകര്‍ഷകത്വം ഏറുമെന്നും പഠനത്തില്‍ വ്യക്തമായി.