ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടുംബവുമായി ഈസ്റ്റർ ആഘോഷിക്കാനായി പിക്‌നിക്കിൽ പോയ പെൺകുട്ടിയെ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർമിംഗ്ഹാമിലുള്ള തന്റെ വീടിനരികിൽ പിക്നിക്കിനു നിൽക്കുമ്പോൾ കുട്ടി പാമ്പിനെ കണ്ട് അതിനു നേരെ കൈനീട്ടുകയായിരുന്നു. ഇതേ തുടർന്ന് കടിക്കുകയായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ കൈ വീർക്കാൻ തുടങ്ങിയിരുന്നു അതിനാൽ കൂടുതൽ അപകടങ്ങൾ തടയാൻ വേണ്ടി രണ്ട് ഐവി ആൻറിവെനം സെറം ഡോക്ടർമാർ കുട്ടിക്ക് നൽകിയിട്ടുണ്ട്.
ദേശീയ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മിഡ്‌ലാൻഡ്‌സിലെ പ്രശസ്തമായ കിൻവറിലാണ് കുടുംബം ഈസ്റ്റർ ആഘോഷത്തിനായി എത്തിയത്. പാർട്ടിയിൽ ഉണ്ടായിരുന്ന ഒരാൾ പ്രദേശത്തെ പാമ്പിൻെറ സാന്നിധ്യത്തെക്കുറിച്ച് കുടുംബത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കുട്ടിക്ക് ജന്തുക്കളെ ഇഷ്ടമുള്ളതിനാൽ പാമ്പിനെ തിരയുകയായിരുന്നു.
പാമ്പു കടിയേറ്റ കുട്ടിയുടെ അലർച്ച കേട്ട പിതാവ് പ്രഥമശുശ്രൂഷകൾ ഉടനെതന്നെ നൽകിയെങ്കിലും കയ്യിൽ വേദന അനുഭവപ്പെടുകയും കൈ വീർക്കാൻ തുടങ്ങുകയും ചെയ്‌തതിനാൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിയുടെ കൈ മുഴുവനായി വീർത്ത് തുടങ്ങിയിരുന്നു. ഈ സമയമത്രയും കുട്ടി ധീരയായി പെരുമാറിയെന്നും ആൻറി-വെനം സെറത്തിന്റെ ഇൻട്രാവണസ് ഇൻഫ്യൂഷൻ ലഭിക്കുന്നതുവരെ അവൾ നല്ല മാനസികാവസ്ഥയിലായിരുന്നുവെന്നും പിതാവ് അറിയിച്ചു.
Leave a Reply