സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ അപകടമരണമല്ലെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയശേഷം തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു സോബി. അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന മൊഴി ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്.

അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തല്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. സോബിയുടെ മൊഴിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ സുഹൃത്തുക്കള്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം തുടരുന്നതോടെ ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഓരോ പ്രോഗ്രാമിനും ലഭിച്ചിരുന്ന പ്രതിഫലവും സമ്പാദ്യവും ഒത്തുനോക്കും.

വിവിധയിടങ്ങളിലെ നിക്ഷേപവും പരിശോധിച്ച് പണം മറ്റാരെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം അധികൃതരുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയെടുക്കും.