താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ് ,അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..!

നിങ്ങൾ എന്ത് ചെയ്യും….?

ഒരു ഉയർന്ന തസ്തികക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം ഇതായിരുന്നു……!എന്ത് ഉത്തരം പറയും എന്ന് ചോദ്യം പെട്ടന്നു കേട്ട ആർക്കും പെട്ടന്ന് നിർവാഹമില്ലായിരുന്നു..പക്ഷെ ഉത്തരം പറഞ്ഞേ തീരൂ.ജോലിക്കുള്ള ഒടുവിലത്തെ കടമ്പയാണ് ഈ ഇന്റർവ്യൂ…..ഓരോരുത്തർ ഓരോ മറുപടിയാണ് പറഞ്ഞത്…

അപ്പോൾ തന്നെ അവിടുന്നിറങ്ങി പോകും എന്ന് ഒരാൾ…പോയി വസ്ത്രം ധരിക്കു ”
എന്ന് മാന്യമായി പറയും എന്ന് മറ്റൊരാൾ ഇത്തരം ചോദ്യത്തിനു മറുപടി പറയാൻ കഴിയില്ല എന്ന് മറ്റൊരാൾ.ഇന്റെർവ്യൂ എല്ലാം കഴിഞ്ഞു…..!!ശരിയുത്തരം പറഞ്ഞ
അതിലൊരാളെ തിരഞ്ഞെടുക്കുകയും ചെയ്തു…!അതോടെ എല്ലാവർക്കും ആകാംക്ഷയായി…,എന്തായിരിക്കും തിരഞ്ഞെടുത്ത ആൾ മറുപടി പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ…ആ യുവാവ് മറുപടി ഇതായിരുന്നു…” ഞാൻ അവളെ പിടിച്ച് മടിയിലിരുത്തി അവൾക്കൊരു ഉമ്മ കൊടുക്കും…”
എന്ന്….!അയാളുടെ ഉത്തരം കേട്ട് ബോർഡഗംങ്ങൾ പോലും ഒന്നായി ഞെട്ടി….!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവർ ഒന്നാകെ അയാളെ സൂക്ഷിച്ചു നോക്കി….,അവർക്കയാളുടെ വാക്കുകൾ വിശ്വസിക്കാനായില്ല തങ്ങളെ പോലുള്ളവരുടെ മുന്നിൽ വെച്ച്
ഒരാൾ ഇങ്ങനെ പച്ചയായി സംസാരിക്കുക എന്നുവെച്ചാൽ…?തുടർന്ന് ആ ബോർഡഗംത്തിൽപ്പെട്ട ഒരു സ്ത്രീ അയാളോട് ചോദിച്ചു..,എന്തു കൊണ്ട്..?

ആ യുവാവ് ശാന്തനായി അവരോട് മറുപടി പറഞ്ഞു എന്റെ സുഹൃത്തിന്റെ പെങ്ങൾ വിവസ്ത്രയായി എന്റെ മുന്നിൽ വരണമെങ്കിൽ” അവൾക്ക് രണ്ടോ മൂന്നോ വയസ്സിൽ കൂടുതൽ പ്രായം കാണില്ല….!!! ”അതുകൊണ്ടു തന്നെ..!

മറുപടി കേട്ടതും ബോർഡഗംങ്ങൾ ഒന്നായി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു കൊണ്ട്
ആ യുവാവിനെ അഭിനന്ദിച്ചു ആ യുവാവിന്റെ മറുപടിക്കു മുന്നിൽ ബോർഡഗംങ്ങൾ പോലും ഒരു നിമിഷം തങ്ങളുടെ ചിന്തഗതിയുടെ ന്യൂനതയെ ഒാർത്തു തലക്കുനിച്ചു പോയി…,ഇതിൽ നിന്നു ഒന്നെ പറയാനുള്ളൂ മനുഷ്യന്റെ ചിന്താഗതി തന്നെയാണ്
അവന്റെ വ്യക്തിത്വം!!!