തനിക്ക് ബിരുദമില്ലെന്നു വെളിപ്പെടുത്തിയ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പില്‍ എംഎല്‍എ. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്ന് സ്മൃതി ഇറാനി അവകാശപ്പെടുന്ന 2014-ലെ വാര്‍ത്തയുടെയും, ബിരുദമില്ലെന്ന് സമ്മതിക്കുന്ന 2019-ലെ വാര്‍ത്തയുടെയും ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഷാഫി പറമ്പില്‍ ട്രോളുമായി എത്തിയിരിക്കുന്നത്.

തിരക്കിനിടയിൽ എവിടേലും വെച്ച് കളഞ്ഞു പോയതാവും, അല്ലാതെ 2014-ല്‍ ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആകുമോ എന്ന് പോസ്റ്റില്‍ പറയുന്നു. ഇനി നെഹ്റു എങ്ങാനും എടുത്തോ എന്നും ഷാഫി സന്ദേഹിക്കുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ പത്രികയിലെ സത്യവാങ്മൂലത്തില്‍ തനിക്കു ബിരുദമുണ്ടെന്നാണ് സ്മൃതി ഇറാനി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. സ്മൃതി ഇറാനി പക്ഷെ തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി പിന്നീട് രാജ്യസഭ വഴി പാർലമെന്റിലെത്തുകയും മന്ത്രിസ്ഥാനം നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തനിക്ക് ബിരുദമില്ല എന്നാണ് സ്മൃതി ഇറാനി പറയുന്നത്. അമേഠിയില്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചപ്പോഴാണ് സ്മൃതി ഇറാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോസ്റ്റ് വായിക്കാം

‘ഡേയ്..മന്ത്രി ആയിരുന്നടെയ് മന്ത്രി ..
തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ്‌ പോയതാവും .. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ ?
ഇനി നെഹ്‌റു എങ്ങാനും എടുത്തോ എന്തോ’