സോണി ജോൺ

കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുണ്യദിനങ്ങൾ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വീണ്ടും എത്തിയെത്തി. സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ജൂലൈ 7 ഞായറാഴ്ച.

ഇതാ പരസ്പരം പിന്തുണയ്ക്കുന്ന ദൈവജനത്തിന്റെ ഒരു സമൂഹം ഒന്നിക്കുന്നതിന്റെ ആഘോഷം നമ്മുടെ പ്രിയപ്പെട്ട നാടും സംസ്കാരവും വിട്ടുപിരിഞ്ഞതിന്റെ വേദന, ഗൃഹാതുരത്വത്തിന്റെ നൊമ്പരം, ഈ തിരുന്നാൾ നമ്മുടെ വേരുകളിലേക്കുള്ള തിരിച്ചുവരവാണ്, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനും അത് വരും തലമുറകൾക്ക് കൈമാറാനും

*തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9 30ന് തിരുസ്വരൂപ പ്രതിഷ്ഠ 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന ( Rev.Fr. ജോജോ പ്ലാപ്പള്ളി) തിരുനാൾ സന്ദേശം (Rev. Fr. ജോസഫ് മൂലേച്ചേരി) ലദീഞ്ഞ്*

തുടർന്ന് കൊടി തോരണങ്ങളാലും ദീപങ്ങളാലും അലങ്കൃതമായ ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടിൽ നിന്ന്, തനിച്ചല്ല ദൈവ ജനത്തിന്റെ ഒരു സമൂഹമാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാർ നസ്രാണികൾ എന്ന വിശ്വാസം ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം*

മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിവിധയിനം മുത്തുക്കുടകളും, ചെണ്ടമേളക്കാര്‍, ബാന്റ് സെറ്റുകള്‍ കൊടിതോരണങ്ങള്‍ക്കൊപ്പം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് തെരുവീഥികളിലൂടെ തിരുന്നാൾ പ്രദക്ഷിണം കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക്.

തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്. അതോടൊപ്പം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ശ്രുതിമധുരമായ സംഗീത വിരുന്ന്.

നിർമ്മലയയ നിത്യസഹായ മാതാവിന്റെയും, മാര്‍ത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാൾ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ഏറ്റവും സ്‌നേഹത്തോടെ ക്ഷണിക്കുന്നു ഈ തിരുന്നാൾ നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞതാകട്ടെ.