ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയമ്മയെ മകൻ വിജയകൃഷ്ണൻ ആണ് കൊലപ്പെടുത്തിയത്. തുടർന്ന് വിജയകൃഷ്ണൻ തൂങ്ങി മരിക്കുകയായിരുന്നു.
രാവിലെ 9.15ഓടെ സരസ്വതി അമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്. സരസ്വതിയമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതി അമ്മയും മാത്രമാണ് താമസം.
വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Leave a Reply