രോഗശയ്യയിലായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിന് മകൻ കാട്ടിയത് കണ്ണില്ലാത്ത ക്രൂരത. അ​മ്മ​യു​ടെ രോ​ഗ​ത്തി​ൽ മ​ന​സു​മ​ടു​ത്ത മ​ക​ൻ അ​മ്മ​യെ വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. കോളേജ് അധ്യാപകനായ മകനാണ് അമ്മയെ മൃഗീയമായി കൊന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 27ന് ​ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ സ​ന്ദീ​പ് നെ​ത്വാ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​റു​പ​ത്തി​നാ​ലു​കാ​രി​യാ​യ ജ​യ​ശ്രീ ബെ​ന്നാ​ണു മ​ക​ന്‍റെ കൈ​യാ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ടെറസിൽ നിന്ന് കാൽവഴുതി വീണാണ് അമ്മ മരിച്ചതെന്നായിരുന്നു മകൻ പൊലീസിന് നൽകിയ മൊഴി. ഈ ​ഘ​ട്ട​ത്തി​ൽ പോ​ലീ​സി​നു സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല. കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തിരുന്നു. എന്നാൽ രഹസ്യവിവരത്തിന്രെ അടിസ്ഥാനത്തിൽ കേസിൽ പൊലീസ് പുനരന്വേഷണം നടത്തിയതോടെയാണ് യഥാർഥ കുറ്റവാളിയെ തിരിച്ചറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പി​ന്നീ​ട് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ച്ചു. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വം ന​ട​ന്ന ദി​വ​സം സ​ന്ദീ​പ് അ​മ്മ​യെ താ​ങ്ങി​പ്പി​ടി​ച്ച് ടെ​റ​സി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​ന്ദീ​പ് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ രോ​ഗ​ത്തി​ൽ മ​നം ​മ​ടു​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

Read more… ക്രൂരത നവജാത ശിശുവിനോട്; സൗദിയില്‍ പിഞ്ചു കുഞ്ഞിന്റെ തലയും മുഖവും ഞെരിച്ച് വീഡിയോ പകര്‍ത്തിയ നഴ്‌സുമാരെ പുറത്താക്കി.. വീഡിയോ