ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നു.ഇവരെ തേടിവരുന്ന പുരുഷന്മാര്‍ ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്.

ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര്‍ മാത്രമാണ് എന്നാണ്.

സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്.

അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാര്‍, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാര്‍, ഈ തെരുവില്‍ വരുന്നവര്‍ക്ക് സാധനങ്ങള്‍ വിറ്റു ജീവിക്കുന്ന പീടികക്കാര്‍ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.

ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ്. തൊഴിലില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവര്‍ക്കറിയില്ല.

പശ്ചിമ ബംഗാളില്‍ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്.ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല ഇങ്ങോട്ടാണെന്നു പറഞ്ഞാല്‍ കടത്തി വിടുന്നതുമില്ല. പോലീസിനെ വെട്ടിച്ച് കഷ്ടിച്ചു അഞ്ഞൂറുപേര്‍ വന്നെങ്കിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവരില്‍ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങള്‍ സ്വീകരിക്കാറില്ല.’ DMSC -യുടെ നേതാവ് വിശാഖാ ലസ്‌കര്‍ ബിബിസിയോട് പറഞ്ഞു.ആവശ്യത്തിനുള്ള മാസ്‌ക്കുകള്‍ കിട്ടുന്നില്ല. ആരും ബോധവല്‍ക്കരണങ്ങല്‍ നടത്തുന്നില്ല.’ DMSC -യുടെ മറ്റൊരു പ്രവര്‍ത്തക മഹാശ്വേതാ മുഖര്‍ജി പറഞ്ഞു.

പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും, അവര്‍ക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാന്‍ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികള്‍ പറഞ്ഞു.

ഡോ. സമര്‍ജിത് ജാന ആണ് DMSC എന്ന പേരില്‍ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴില്‍ ഒരുമിപ്പിച്ചത്.സോനാഗച്ചിയുടെ മാത്രമല്ല കൊല്‍ക്കത്തയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തീരുമ്പോഴേക്കും ഇവിടെ നിരവധി പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പന്‍ജയും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്.

ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലര്‍ത്തുന്നവരും സോനാഗച്ചിയിലുണ്ട്.ഇവിടുന്ന് പണം ചെല്ലാത്തതിനാല്‍ ആ വീടുകളുടെ അവസ്ഥയും പരിതാപകരമാണ്. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയുടെ കാര്യവും വ്യത്യസ്ഥമല്ല.