പാമ്പ് കടിച്ചെന്ന തെറ്റിധാരണയില്‍ പാമ്പിന്‍റെ തല കടിച്ചെടുത്ത് ചവച്ച് തുപ്പി ഉത്തര്‍പ്രദേശ് സ്വദേശി സ്വനേലാല്‍. തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തതാണെന്ന് സ്വനേലാല്‍ പറഞ്ഞു. ബോധരഹിതനായി വീണ യുവാവിനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശരീരത്തോ മുഖത്തോ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കര്‍ഷകന്‍ ബോധം കെട്ട് വീണെന്നും ആംബുലന്‍സ് വേണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച മോഗഗന്‍ജി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് ഒരു കോള്‍ വരികയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച സ്വനേലാലിന്‍റെ അയല്‍ക്കാര്‍ ഇയാളെ പാമ്പ് കടിച്ചെന്നാണ് ഡോക്ടര്‍മാരുടെ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പാമ്പ് കടിച്ചതിന്‍റെ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല.
10 മിനിറ്റുകള്‍ക്കുള്ളില്‍ ബോധം വീണ സ്വനേലാല്‍ നടന്നതെന്താണെന്ന് പറഞ്ഞു. കന്നുകാലികളെ പരിപാലിച്ചുകൊണ്ട് നിന്നപ്പോള്‍ തന്നെ ഒരു പാമ്പ് കടിച്ചെന്നും അതിന്‍റെ ദേഷ്യത്തില്‍ പാമ്പിന്‍റെ തല കടിച്ചുപറിച്ച് തുപ്പിയെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാല്‍ സ്വനേലാലിനെ പാമ്പ് കടിച്ചിട്ടില്ലെന്നും പാമ്പിന്‍റെ ശരീരത്തിലെ വിഷാംശം ശരീരത്തില്‍ ചെന്നതാണ് ബോധരഹിതനാകാന്‍ കാരണമെന്നും ഡോക്ടര്‍ വര്‍മ്മ പറഞ്ഞു.
Leave a Reply