കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി അവന്യുവിലുണ്ടായ കാര്‍ അപകടത്തില്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ മരിച്ച സംഭവത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി (29) അറസ്റ്റില്‍.
ടോളിഗഞ്ച് പോലീസാണ് വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.
ഏപ്രില്‍ 29 നായിരുന്നു അപകടം. അപകടം നടന്നതിന് ശേഷം വിക്രം അറസ്റ്റിലായിരുന്നുവെങ്കിലും മെയ് 5 ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Image result for sonika-chauhan-death-case vikram chatterjee arrested

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിക്രമായിരുന്നു കാര്‍ ഓടിച്ചത് അപകടം നടന്നയുടനെ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നടിയുടെ മരണം ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു. ബംഗാളി സിനിമയുമായി അടുത്ത ബന്ധമുള്ള പിഡ്ബ്ലുഡി മന്ത്രി അരുപ് ബിശ്വാസാണ് വിക്രത്തെ സംരക്ഷിക്കുന്നതെന്നും വിക്രം തെറ്റ് അംഗീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. മുംബൈ മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായിരുന്ന സോണിക കൊല്‍ക്കത്ത സ്വദേശിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റും പ്രൊ കബഡി ലീഗിന്റെ അവതാരകയുമായിരുന്നു ഇവര്‍