ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരുടെ എണ്ണമോ അതിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം എസെക്സിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വൈകുന്നേരം 4 മണിയോടെ തകർന്നുവീണ് തീ പിടിക്കുകയായിരുന്നു . ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് തകർന്ന് വീണത്. ഈസി ജെറ്റിന്റെ ഈ ചെറുവിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു .
പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 മീറ്റർ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്. ഈസി ജെറ്റ് അടക്കമുള്ള വിമാനങ്ങൾ ബ്രിട്ടനിലെ തെക്കൻ മേഖലയിലെ വിമാനത്താവളം ബേസ് ആയി ഉപയോഗിക്കുന്നുണ്ട്. വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാൽമ, മല്ലോർകായിലേക്കുള്ള സവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. അപകടം നടന്നയുടനെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസും എസെക്സ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംഭവസ്ഥലത്ത് എത്തി. വിമാനം ഞായറാഴ്ച ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സൗത്ത് എൻഡിൽ ഇറങ്ങിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Leave a Reply