യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ ഓള്‍ യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത്‌ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ) ജൂലൈ 21-ന്‌ നടത്തപ്പെടും എന്ന്‌ സൈമ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. സൗത്ത്‌ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ), യുകെയിലെ മലയാളി സമൂഹത്തിൻെറ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രതിജ്ഞാബദ്ധമാണ്‌. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, സൈമ അതിൻെറ അംഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിറ്റി, പിന്തുണ, സാംസ്കാരിക അഭിമാനം എന്നിവ വളര്‍ത്തുന്നു. വടംവലി മത്സരം: തീയതി: ജൂലൈ 21-ന്‌ 10 :30 മുതല്‍ മൂർ പാർക്ക് അവന്യൂ, പ്രെസ്റ്റൺ PR1 6AS വച്ചു നടത്തപ്പെടുന്നു .

പ്രവേശന ഫീസ്‌: ഒരു ടീമിന്‌ £150. ഒന്നാം സമ്മാനം: 1000 പൗണ്ട്‌ + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: £500, മൂന്നാം സമ്മാനം: ഒരു പഴക്കുല ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡൻറ്റ്‌ സന്തോഷ്‌ ചാക്കോ 07540999313 സൈമ എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ്‌ 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക.

യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ പ്രസിഡൻറ്റ്‌ സന്തോഷ്‌ ചാക്കോ അഭിപ്രായപെട്ടു . സൈമ ഓണം ആഘോഷങ്ങളും സ്പോര്‍ട്സ്‌ ഫെസ്റ്റും : യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനം! തീയതി: സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: ഗ്രിംസാർഗ് വില്ലേജ് ഹാൾ, പ്രെസ്റ്റൺ PR2 5JS 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ്‌ സാംസ്കാരിക കലാ കായിക മത്സരങ്ങള്‍, ഈഷ്മളമായ ഓണാഘോഷങ്ങളും എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. “ഈ പ്രത്യേക അവസരത്തിനായി സമൂഹത്തെ ഒരുമിച്ച്‌ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്‌. മനോഹരമായ നിറങ്ങളും സ്വാദിഷ്ടമായ വിരുന്നുകളും ഓണത്തിന്‍റെ ആഹ്ലാദകരമായ ആഘോഷങ്ങളും ആളുകളെ ഒന്നിപ്പിക്കാനും നമ്മുടെ ബന്ധങ്ങളുടെ ഈഷ്മളത പങ്കിടാനുമുള്ള ഒരു മികച്ച മാർഗമാണ്‌ എന്ന്‌ ശ്രീ സന്തോഷ്‌ ചാക്കോ പറഞ്ഞു.

മലയാളികളുടെ സാംസ്കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിൻെറ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റ അംഗങ്ങളും പറഞ്ഞു.